
ബ്രയാന്‍ ലാറ
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയാണ് സമ്പന്നമാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇന്ത്യരൂപയില്‍ ഏകദേശം 454 കോടിയോളമാണ് ലാറയുടെ ആസ്തി. വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായുമെല്ലാം അദ്ദേഹം സജീവമാണ്. ലോകത്തില്‍ വലിയ ആരാധക പിന്തുണയാണ് ഈ വെസ്റ്റ് ഇന്‍ഡീസ് കാരനുള്ളത്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സിന് ഉടമയാണദ്ദേഹം. ക്രിക്കറ്റിനെക്കൂടാതെ ഗോള്‍ഫിലും ലാറ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

റിക്കി പോണ്ടിങ്
മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 492 കോടിയോളമാണ് അദ്ദേഹത്തിന്റെ ആസ്തി. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പ് കിരീടം സമ്മാനിച്ച പോണ്ടിങ് നിലവില്‍ പരിശീലക റോളിലും തിളങ്ങുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ് അദ്ദേഹം. മെല്‍ബണില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ വീട് പോണ്ടിങ്ങിനുണ്ട്. 69.8 കോടിയാണ് ഈ വീടിന്റെ ചിലവായി പറയുന്നത്.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം സ്ഥാനത്താണ്. 696 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയായി പറയുന്നത്. നിലവില്‍ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് കോലി. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും ആരാധകര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരമാണ് കോലി. പ്യൂമ,ഔഡി,എംആര്‍എഫ്,കോള്‍ഗേറ്റ്,ബൂസ്റ്റ് തുടങ്ങിയ പ്രമുഖ പല ബ്രാന്റുകളുമായി കോലിക്ക് കരാറുണ്ട്. 196 കോടിയോളം രൂപ പരസ്യ വരുമാനമായി കോലിക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി രണ്ടാം സ്ഥാനത്താണ്. 840 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെയുള്ള ധോണി വിരമിക്കലിന് ശേഷം കൃഷിയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. റീബോക്ക്, ടിവിഎസ്, റെസ്ബസ്, സ്‌നിക്കേഴ്‌സ്, ഗള്‍ഫ് ഓയില്‍ തുടങ്ങിയ പല പ്രമുഖമായ ബ്രാന്റുകളുമായും ധോണിക്ക് കരാറുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെ നായകനായി ധോണി ഇപ്പോഴും കളിക്കുന്നുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
870 കോടിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പ്രതിഫലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ക്രിക്കറ്റ് ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ഫിലിപ്‌സ്, ബ്രിട്ടാനായി, വിസ, ബിഎംഡബ്ല്യു, അഡിഡാസ്, കനോന്‍, കാസ്‌ട്രോല്‍, പെപ്‌സി തുടങ്ങിയ പല പ്രമുഖ ബ്രാന്‍ഡുകളുമായി സച്ചിന് കരാറുണ്ട്. മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം സച്ചിന്‍ ചില സീസണുകളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുണ്ട്.


Click it and Unblock the Notifications