Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിലെ ഏറ്റവും വിപണനമൂല്യമുള്ള കായിക താരങ്ങള്‍; മെസ്സി തലപ്പത്ത്, കോലി നാലാം സ്ഥാനത്ത്

ലണ്ടന്‍: 2020ലെ ഏറ്റവും വിപണനമൂല്യമുള്ള കായിക താരങ്ങളുടെ പട്ടിക പുറത്ത്. സ്‌പോര്‍ട്‌സ് പ്രോ മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയാണ് പട്ടികയില്‍ തലപ്പത്ത്. വലിയ ആരാധക പിന്തുണയുള്ള താരമാണ് മെസ്സി. സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് മെസ്സിയെ തിരയുകയും ഫോളോ ചെയ്യുകയും ചെയ്യുന്നത്. ആറ് തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയ മെസ്സിയെ 167 ദശലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പ്രമുഖ കമ്പനിയായ അഡിഡാസുമായി ആയുഷ്‌കാല കരാറാണ് മെസ്സിക്കുള്ളത്.

ഫോബ്‌സ് മാഗസിന്റെ പോയവര്‍ഷത്തെ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലും മെസ്സി തലപ്പത്തായിരുന്നു. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മെസ്സിയെപ്പോലെ തന്നെ വലിയ ആരാധക പിന്തുണ റൊണാള്‍ഡോയ്ക്കുമുണ്ട്. റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ക്കുവേണ്ടിയും തിളങ്ങിയിട്ടുള്ള റോണോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക സമൂഹത്തിന്റെ പിന്തുണയുണ്ട്.

messi

നൈക്ക്, അമേരിക്കന്‍ ടൂറിസ്റ്റര്‍, ഡാസന്‍, എംടിജി തുടങ്ങി നിരവധി ബ്രാന്റുകളുമായി 35കാരനായ റൊണാള്‍ഡോയ്ക്ക് കരാറുണ്ട്. ലോസ് അഞ്ചലസ് ലാക്കേഴ്‌സിന്റെ ബാസ്‌ക്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. നാല് തവണ എംവിപി കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. നൈക്കുമായി ആജീവനാന്ത കരാറാണ് താരത്തിനുള്ളത്. കൊക്കോകോളസഡുക്കിന്‍ ഡോനുട്‌സ്,കിയ മോട്ടേഴ്‌സ്,ഇന്റല്‍ തുടങ്ങിയവരുമായും ലിബ്രോണിന് കരാറുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരാന്‍. സച്ചിന് ശേഷം ക്രിക്കറ്റില്‍ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച കോലിക്ക് 80.5 ദശലക്ഷം ആരാധകരാണ് ട്വിറ്ററില്‍ ഉള്ളത്. ആധുനിക ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രശസ്തനായ കോലിക്ക് നിരവധി ബ്രാന്റുകളുമായും കരാറുണ്ട്. ബ്ലൂ സ്റ്റാര്‍,ഹിമാലയ,ഗൂഗിള്‍ ഡുവോ, എംപിഎല്‍, പ്യൂമ, കോള്‍ഗേറ്റ് തുടങ്ങിയവയൊക്കെ കോലിയുമായി കരാറിലുള്ള കമ്പനികളാണ്.

അഞ്ചാം സ്ഥാനത്തുള്ള കാനഡയുടെ 20കാരിയായ ടെന്നിസ് താരം ബിയാന്‍ക ആന്‍ഡ്രീസ്‌ക്യുവാണ്. ടെന്നിസില്‍ മികച്ച നേട്ടമുള്ള കാനഡ താരമാണ് ബിയാന്‍ക. 2019ല്‍ സെറീന വില്യംസിനെ തോല്‍പ്പിച്ച് യുഎസ് ഓപ്പണ്‍ നേടിയതോടെയാണ് ബിയാന്‍ക ശ്രദ്ധ പിടിച്ചുപറ്റിയത്. നൈക്ക്,കൂപ്പര്‍ ബ്രാഞ്ച്,ബിഎംഡബ്ല്യു തുടങ്ങിയ പ്രമുഖ ബ്രാന്റുകളുമൊക്കെയായി ബിയാന്‍കക്ക് കരാറുണ്ട്.

പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് ആറാം സ്ഥാനത്ത്. മാസ്റ്റര്‍ കാര്‍ഡ്,ഹോണ്ട,റെഡ്ബുള്‍,മാക്‌ഡൊണാള്‍ഡ് തുടങ്ങിയവയാണ് നെയ്മറുമായി കരാറുള്ള പ്രമുഖ ബ്രാന്റുകള്‍. യുഎഫ്‌സി ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ ഖാലിദാണ് ഏഴാം സ്ഥാനത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനത്തും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ഒമ്പതാം സ്ഥാനത്തും യുവന്റസിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല 10ാം സ്ഥാനത്തുമാണ്.

Story first published: Thursday, October 1, 2020, 16:31 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+