വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോ ഒളിംപിക്‌സ് 2020: കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുന്നോട്ട് തന്നെ, ഐഒസി പ്രസിഡന്റ്

ടോക്കിയ: കോവിഡ് മഹാമാരി ഏറ്റവും ദോഷകരമായി ബാധിച്ചത് ടോക്കിയോ ഒളിംപിക്‌സിനെയാണ്. 2020ല്‍ ഒളിംപിക്‌സ് നടത്താന്‍ ടോക്കിയോയില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായ സമയത്താണ് തിരിച്ചടിയായി കോവിഡ് എത്തുന്നത്. നിലവില്‍ അടുത്ത വര്‍ഷത്തേക്കാണ് കോവിഡ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് നിലവില്‍ പ്രതിരോധ മരുന്ന് കണ്ടെത്താനാവാത്തതിനാല്‍ത്തന്നെ 2021ലെ ഒളിംപിക്‌സിന്റെ കാര്യവും സംശയത്തിലാണ്.

ഇപ്പോഴിതാ ഒളിംപിക്‌സിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വൈസ് പ്രസിഡന്റായ ജോണ്‍ കോറ്റ്‌സ്. കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത വര്‍ഷം ഒളിംപിക്‌സ് നടത്തുമെന്നാണ് അദ്ദേഹം എഎഫ്പിയോട് പറഞ്ഞത്. 'കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒളിംപിക്‌സ് നടക്കേണ്ടിടത്ത് നടക്കും. 2021 ജൂലൈ 23ന് മത്സരം ആരംഭിക്കും'-ജോണ്‍ പറഞ്ഞു. 2011ല്‍ വടക്കു കിഴക്കന്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് പുനര്‍ ജീവനത്തിനായാവും ടോക്കിയോ 2021 ഒളിംപിക്‌സെന്നും അദ്ദേഹം പറഞ്ഞു.

tokyoolympics2020

സര്‍വ മുന്നൊരുക്കങ്ങളും നടത്തി ടോക്കിയോയുടെ ചരിത്രത്തിലെ ഏറ്റവും മനോഹര ഒളിംപിക്‌സിനായി തയ്യാറെടുക്കവെയാണ് തിരിച്ചടിയായി കോവിഡ് എത്തിയത്. നേരത്തെ ടൂര്‍ണമെന്റിനെത്തുന്ന താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമായി 43 ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ കരാര്‍ അവസാനിക്കുകയും ചെയ്തിരുന്നു. കൂടാതെ വേദികളെല്ലാം വീണ്ടും പുനര്‍ നിര്‍മ്മിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ചില രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മറ്റ് രാജ്യങ്ങളില്‍ അങ്ങനെയല്ല. ഏകദേശം 206 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വലിയൊരു സംഖ്യതന്നെയാണ് ടൂര്‍ണമെന്റിനെത്തുന്നത്. അവരെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടി വരും. ബേസ് ബോള്‍,ഫുട്‌ബോള്‍,സുമോ എന്നിവ പരിമിത എണ്ണം ആരാധകരോടെ തുടങ്ങുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും പ്രതീക്ഷ ഉയരും. എന്നാല്‍ ഈ സാഹചര്യത്തിലും കോവിഡിന്റെ പ്രവാഹം കാണുന്നുണ്ടെന്ന് കോറ്റ്‌സ് പറഞ്ഞു.

നിലവില്‍ ജപ്പാനിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇത്രയും അധികം താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സുരക്ഷിതമായി നടത്തുക വലിയ വെല്ലുവിളി തന്നെയാണ്. കോവിഡ് തുടര്‍ന്നാല്‍ ഒളിംപിക്‌സില്‍ നിന്ന് പിന്മാറുമെന്ന നിലപാടിലാണ് പല രാജ്യങ്ങളുമുള്ളത്.

നേരത്തെ 2021ലും ഒളിംപിക്‌സ് നടത്താന്‍ സാധിക്കാതെ വന്നാല്‍ ഒളിംപിക്‌സ് പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്‌സ് പ്രസിഡന്റായ യോഷിരോ മൊറി പറഞ്ഞിരുന്നു. എന്തായാലും ഒളിംപിക്‌സ് നടത്താന്‍ സാധിക്കാതെ വന്നാല്‍ ജപ്പാനെ സംബന്ധിച്ച് അത് കടുത്ത സാമ്പത്തിക ബാധ്യതയാവുമെന്നുറപ്പ്.

Story first published: Monday, September 7, 2020, 17:13 [IST]
Other articles published on Sep 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X