വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: നീട്ടി വച്ച ഒളിംപിക്‌സ് എന്ന് തുടങ്ങുമെന്നറിയാം, പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

2021 ജൂലൈ 23നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്

ടോക്കിയോ: കൊറോണവൈറസ് ഭീതിയെ തുടര്‍ന്ന് മാറ്റി വച്ച വിശ്വകായിക മേളയായ ഒളിംപിക്‌സിന്റെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23 മുതലായിരിക്കും ടോക്കിയോവില്‍ ഒളിംപിക്‌സ് ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെയായിരുന്നു നേരത്തേ ഒളിംപിക്‌സ് തീരുമാനിച്ചിരുന്നത്. ഗെയിംസിന് മുന്നോടിയായി ദീപശിഖ ഈ മാസം ജപ്പാനിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആഗോള മഹാമാരിയായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ഗെയിംസിന്റെ ഭാവി തുലാസിലാവുകയായിരുന്നു. കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഗെയിംസില്‍ നിന്നും പിന്‍മാറുകയും മറ്റു പല പല രാജ്യങ്ങളും ഗെയിംസ് മാറ്റണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതോടെ ഒളിംപിക്‌സ് മാറ്റാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി.

olympics

2021 ജൂലൈ 23 മുതല്‍ ആഗസ്റ്റ് എട്ടു വരെയായിരിക്കും ഒളിംപിക്‌സ് നടക്കുകയെന്ന് ടോക്കി 2020 മേധാവി യോഷിരോ മോറി അറിയിച്ചു. പാരാലിംപിക്‌സ് 2021 ആഗസ്റ്റ് 24 മുതല്‍ സപ്തംബര്‍ അഞ്ചു വരെയായിരിക്കും. വാര്‍ത്താസമ്മേളനത്തിലാണ് ഒളിംപിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും പുതുക്കിയ തിയ്യതികള്‍ മോറി പ്രഖ്യാപിച്ചത്. വൈറസിനെതിരേ മനുഷ്യരാശി നേടിയ വിജയത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ധോണിയുടെ ഭാവി... പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍, ഇനിയൊരു മടങ്ങിവരവുണ്ടോ? കുഴക്കുക ആ ചോദ്യംധോണിയുടെ ഭാവി... പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍, ഇനിയൊരു മടങ്ങിവരവുണ്ടോ? കുഴക്കുക ആ ചോദ്യം

ടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രംടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രം

ഐകണ്‌ഠേന തങ്ങള്‍ക്കു പിന്തുണ നല്‍കിയ അന്താരാഷ്ട്ര ഫെഡറേഷനുകള്‍ക്കു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് നന്ദി അറിയിച്ചു. തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന ഐഒസി അത്‌ലറ്റ്‌സ് കമ്മീഷനും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മറ്റു ചാംപ്യന്‍ഷിപ്പുകളുമായി ക്ലാഷാവാതിരിക്കാന്‍ പല ഘടങ്ങളും പരിഗണിച്ച ശേഷമാണ് പുതിയ തിയ്യതി നിശ്ചയിച്ചതെന്ന് ഐഒസി അറിയിച്ചു. നിലവില്‍ ജപ്പാനിലെത്തിയ ദീപശിഖ അടുത്ത വര്‍ഷം നടക്കുന്ന ഒൡപക്‌സ് വരെ ഇവിടെ തന്നെ തുടരും.

Story first published: Tuesday, March 31, 2020, 9:37 [IST]
Other articles published on Mar 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X