വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്യോ ഒളിമ്പിക്‌സ് മാറ്റി, അടുത്തവര്‍ഷം നടക്കും

ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ ധാരണ. കൊറോണ വൈറസുബാധയുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ അടുത്തവര്‍ഷം നടക്കും. ജൂലായ് 24 -ന് ആരംഭിക്കേണ്ട ടോക്യോ ഒളിമ്പിക്‌സ് ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഓസി) മേധാവി തോമസ് ബേക്കും ചൊവാഴ്ച്ച ധാരണയിലെത്തി.

ടോക്യോ ഒളിമ്പിക്‌സ് മാറ്റി, അടുത്തവര്‍ഷം നടക്കും

ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒന്‍പതു വരെ ഒളിമ്പിക്‌സ് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കുന്നതാണ് ഉചിതമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒളിമ്പിക്‌സ് നീട്ടിവെയ്ക്കുന്നത്. മുന്‍പ് ഒന്നാം, രണ്ടാം ലോക മഹായുദ്ധങ്ങള്‍ കാരണം 1916, 1940, 1944 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സ് ഉപേക്ഷിച്ചിട്ടുണ്ട്.

Most Read: ധോണി ക്യാപ്റ്റനെങ്കില്‍ ഹീറോ, കോലിയെങ്കില്‍ സീറോ! ലിസ്റ്റില്‍ യുവിയടക്കം സൂപ്പര്‍ താരങ്ങള്‍Most Read: ധോണി ക്യാപ്റ്റനെങ്കില്‍ ഹീറോ, കോലിയെങ്കില്‍ സീറോ! ലിസ്റ്റില്‍ യുവിയടക്കം സൂപ്പര്‍ താരങ്ങള്‍

നേരത്തെ, എന്തുവിധേനയും ഒളിമ്പിക്‌സ് നടത്താനുള്ള പുറപ്പാടിലായിരുന്നു ജപ്പാന്‍. ലോകജനതയെ സാക്ഷിയാക്കി നിശ്ചയിച്ചപ്രകാരം ഒളിമ്പിക്‌സ് നടത്തുമെന്ന് ജാപ്പന്റെ ഒളിമ്പിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ പറയുകയുണ്ടായി. എന്നാല്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷിച്ചത്.

ടോക്യോ ഒളിമ്പിക്‌സ് മാറ്റി, അടുത്തവര്‍ഷം നടക്കും

ഇതിനിടെ ഈ വര്‍ഷമാണ് ഒളിമ്പിക്‌സ് നടക്കുന്നതെങ്കില്‍ തങ്ങളുടെ താരങ്ങളെ ജപ്പാനിലേക്ക് അയക്കില്ലെന്ന് കാനഡയും ഓസ്‌ട്രേലിയയും അറിയിച്ചു. ഇതിന് പിന്നാലെ അമേരിക്ക, ജര്‍മനി, പോളണ്ട് പോലുള്ള രാജ്യങ്ങള്‍ ഒളിമ്പിക്‌സ് 2021 -ല്‍ നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ഇവിടെ ജപ്പാന്‍ പ്രതിരോധത്തിലായി. ഈ സാഹചര്യത്തില്‍ ഒളിമ്പിക്‌സ് തീയതി സംബന്ധിച്ച തീരുമാനം പെട്ടെന്നെടുക്കാന്‍ ബ്രിട്ടണും ഫ്രാന്‍സും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

Most Read: എന്തു കൊണ്ട് അന്നു നായകസ്ഥാനമൊഴിഞ്ഞു? കളി തുടര്‍ന്നത് പലര്‍ക്കും ഇഷ്ടമായില്ല — പോണ്ടിങ്Most Read: എന്തു കൊണ്ട് അന്നു നായകസ്ഥാനമൊഴിഞ്ഞു? കളി തുടര്‍ന്നത് പലര്‍ക്കും ഇഷ്ടമായില്ല — പോണ്ടിങ്

കൊറോണ വൈറസുബാധയുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് 2021 വരെ മാറ്റിവെയ്ക്കാതെ മറ്റു വഴിയില്ലെന്നാണ് ഷിന്‍സോ ആബെ ചൊവാഴ്ച്ച പറഞ്ഞത്. ഇതേസമയം, ഒളിമ്പിക്‌സ് നീട്ടിവെയ്ക്കുമ്പോള്‍ ജാപ്പാന് സംഭവിക്കാനിരിക്കുന്ന സാമ്പത്തിക ആഘാതം വലുതാണ്. ഡിസംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകേദം 1.35 ട്രില്യണ്‍ യെന്നാണ് (12.35 ബില്യണ്‍ ഡോളര്‍) ഒളിമ്പിക്‌സ് സംഘാടനത്തിനായി ജപ്പാനുള്ള ചിലവ്. മാരത്തോണ്‍, നടത്ത മത്സരങ്ങള്‍ ഈ കണക്കില്‍പ്പെടില്ല. വേനല്‍ച്ചൂട് പ്രമാണിച്ച് ടോക്യോയ്ക്ക് പകരം സപ്പോറോയിലാണ് ഈ ഇനങ്ങള്‍ നടക്കുക.

ഒളിമ്പിക്‌സ് നീട്ടിവെയ്ക്കുന്ന സാഹചര്യത്തില്‍ സ്‌പോണ്‍സര്‍മാരുമായും ഇന്‍ഷുറന്‍സ് കമ്പനികളുമായും ബ്രോഡ്കാസ്റ്റര്‍മാരുമായും ജപ്പാന് സമവായം കണ്ടെത്തേണ്ടതുണ്ട്. ബില്യണ്‍ ഡോളര്‍ ചിലവിലാണ് ഇവയുടെയെല്ലാം കരാര്‍.

Story first published: Tuesday, April 19, 2022, 15:33 [IST]
Other articles published on Apr 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X