വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോ ഒളിംപിക്‌സ്: വിജയികള്‍ക്കായുള്ള മെഡലുകള്‍ പ്രകാശനം ചെയ്തു

ടോക്കിയോ: 2020ലെ സമ്മര്‍ ഒളിംപിക്‌സിലെ വിജയികള്‍ക്കുള്ള മെഡലുകള്‍ പ്രകാശനം ചെയ്തു. ജപ്പാന്‍ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്‌സിലെ വിജയികള്‍ക്കുള്ള മെഡലുകള്‍ ജൂനിച്ചി കവാനിഷിയാണ് രൂപകല്‍പ്പന ചെയ്തത്. 32 കിലോ സ്വര്‍ണ്ണം ഉപയോഗിച്ചാണ് മെഡലുകളുടെ നിര്‍മ്മാണം. കൂടാതെ പഴയ മൊബൈല്‍ ഫോണുകളും മെഡല്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി 78,895 മൊബൈല്‍ ഫോണുകളാണ് ജപ്പാനിലെ ആളുകള്‍ സംഘാടകര്‍ക്ക് നല്‍കിയത്.

tokyo-2020-medals

3,5000 കിലോ ഗ്രാം വെള്ളിയാണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ നിര്‍മ്മാണത്തിന് ആവശ്യമായത്. 2,200 കിലോ വെങ്കലം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ നിര്‍മ്മാണത്തിന് ആവശ്യമായി വന്നു. രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് മെഡലുകള്‍ നിര്‍മ്മിച്ചത്. കവാനിഷിയോടൊപ്പം 400 സഹപ്രവര്‍ത്തകരും മെഡല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഇത്തവണത്തെ ഒളിംപിക്‌സില്‍ കിരീട നേട്ടത്തോടൊപ്പം പരിപാടി ഗംഭീരമാക്കാന്‍ വലിയ തോതിലുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.

ചാമ്പ്യന്‍സ് കപ്പ്: പെനാല്‍റ്റിയില്‍ ആഴ്‌സണലിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്, ബയേണിനും ജയം ചാമ്പ്യന്‍സ് കപ്പ്: പെനാല്‍റ്റിയില്‍ ആഴ്‌സണലിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്, ബയേണിനും ജയം

ജപ്പാനിലെ ബോക്‌സിങ് ടീമിന് ഉപദേശകനായി മെയ്‌വെതറിനെ ജപ്പാന്‍ നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ അഭിമാനപ്പോരാട്ടമായാണ് ജപ്പാന്‍ ഇത്തവണത്തെ ഒളിംപിക്‌സിന് തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ 24നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് ഒളിംപിക്‌സ് അവസാനിക്കും.ജപ്പാനിലെ ന്യൂ നാഷനല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. 206 രാജ്യങ്ങളാണ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്. 339 മത്സര ഇനങ്ങളാവും വിജയിയെ തീരുമാനിക്കുക.

Story first published: Wednesday, July 24, 2019, 17:39 [IST]
Other articles published on Jul 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X