വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോ ഒളിംപിക്‌സ്: മുസ്ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

ടോക്കിയോ: കായിക ലോകം ടോക്കിയോ ഒളിംപിക്‌സിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. 206 രാജ്യങ്ങളില്‍ നിന്നുള്ള 11091 ഓളം അത്‌ലറ്റുകളാണ് ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. 33 വിഭാഗങ്ങളിലായി 339 മത്സരങ്ങളാണ് നടക്കുന്നത്. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവരില്‍ നല്ലൊരു വിഭാഗവും മുസ്ലിം മതവിശ്വാസികളാണ്.

ഇത്തരം വലിയ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം ലഭിക്കാറില്ല. മുസ്ലിം വിശ്വാസികളായ അത്‌ലറ്റുകള്‍ പലപ്പോഴും പള്ളി അന്വേഷിച്ച് അലയണ്ട അവസ്ഥയാണ് പല ഒളിംപിക്‌സിലും ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത്തവണത്തെ ടോക്കിയോ ഒളിംപിക്‌സ് ഏവര്‍ക്കും മാതൃകയാകുന്ന നടപടിയാണ് മുസ്ലിം വിശ്വാസികള്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളി വാഹനത്തിലൊരുക്കിയാണ് സംഘാടകര്‍ വിശ്വാസികള്‍ക്ക് സന്തോഷമേകുന്നത്.

olimpics

രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി; ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്ലില്‍നിന്നും പുറത്ത്രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി; ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്ലില്‍നിന്നും പുറത്ത്

വലിയ ട്രക്ക് മോഡിഫൈ ചെയ്ത് പള്ളിയുടെ രൂപത്തിലാക്കിയാണ് സംഘാടകര്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുന്നത്. എസി ക്യാബിനുള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ 48 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണുള്ളത്. സമാധാരന പരവും ആത്മവീയവുമായ രീതിയില്‍ ഒളിംപിക്‌സ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന്് ടോക്കിയോ ഒളിംപിക്‌സ് ഓര്‍ഗനൈസേഷന്‍ സിഇഒ ആയ യാഷുറു ഇനാവി പറഞ്ഞു. എന്തായാലും സംഘാടകരുടെ സഞ്ചരിക്കുന്ന പള്ളിയെന്ന ആശയത്തെ ഇരുകൈയും നീട്ടിയാണ് അത്‌ലറ്റുകള്‍ സ്വീകരിക്കുന്നത്.

Story first published: Thursday, February 6, 2020, 17:26 [IST]
Other articles published on Feb 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X