വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പിടിമുറുകുന്നു; ഒളിമ്പിക്‌സ് നഷ്ടമായേക്കുമെന്ന ആശങ്കയില്‍ ജപ്പാന്‍

ടോക്യോ: വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒളിമ്പിക്‌സിന് മാസങ്ങള്‍മാത്രം ശേഷിക്കവെ ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ ആശങ്കയിലാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ശതകോടികളാണ് ഇതിനായി പൊടിപൊടിച്ചത്. ഒളിമ്പിക്‌സ് സമയത്ത് നടത്താനായില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധികൂടിയായിരിക്കും.

ജൂലൈ അവസാനം ആരംഭിക്കേണ്ട ഒളിമ്പിക്‌സ് ഇപ്പോള്‍ കൊറോണ വൈറസ് ഭീതിയിലാണ്. ജപ്പാനില്‍ ഉള്‍പ്പെടെ വൈറസ് ബാധ വര്‍ധിച്ചുവരികയാണ്. ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍ താളംതെറ്റിക്കഴിഞ്ഞു. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വൈറസ് ഭീഷണി പൂര്‍ണ നിയന്ത്രണത്തിലായില്ലെങ്കില്‍ ഒളിമ്പിക്‌സ് മാറ്റിവെക്കപ്പെട്ടാക്കമെന്ന് ജപ്പാന്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഒളിമ്പിക്‌സ് നടത്താനായില്ലെങ്കില്‍ ടോക്യോ നഗരത്തിന് അവസരവും നഷ്ടമാകും.

olimpics

മലബാറില്‍ കൃത്രിമ ടര്‍ഫുകളില്‍ ഫുട്‌ബോള്‍ വിപ്ലവം; രാത്രിയില്‍ പന്തുതട്ടി നാടും നഗരവുംമലബാറില്‍ കൃത്രിമ ടര്‍ഫുകളില്‍ ഫുട്‌ബോള്‍ വിപ്ലവം; രാത്രിയില്‍ പന്തുതട്ടി നാടും നഗരവും

ഒളിമ്പിക്‌സ് 2020ല്‍ നടത്താനായില്ലെങ്കില്‍ കരാര്‍ അവാനിക്കുമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്നതെന്ന് ജാപ്പനീസ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോ വ്യക്തമാക്കി. ജൂലായ് 24ന് തന്നെ ഒളിമ്പിക്‌സ് തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍, ഭാവിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. മെയ് അവസാനം ഇതുസംബന്ധിച്ച അന്തിമ തീരുമാനെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 76 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് ബാധ ഇതിനകം തന്നെ മൂവായിരത്തില്‍ അധികം പേരുടെ ജീവന്‍ അപഹരിച്ചുകഴിഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ ഒരുക്കങ്ങളേയും വൈറസ് വ്യാപനം ബാധിച്ചിട്ടുണ്ട്.

Story first published: Wednesday, March 4, 2020, 11:32 [IST]
Other articles published on Mar 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X