Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനവുമായി പുതിയ കരാറൊപ്പിട്ട് ടോബി ആല്‍ഡര്‍വിറീല്‍ഡ്

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനവുമായി പുതിയ കരാറൊപ്പിട്ട് ബെല്‍ജിയന്‍ താരം ടോബി ആല്‍ഡര്‍വിറീല്‍ഡ്. മൂന്നര വര്‍ഷം കൂടി ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. പ്രതിരോധ താരമായ ടോബി നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോസ് മൗറീഞ്ഞോ ടോട്ടനം കോച്ചായതോടെ തീരുമാനം മാറ്റുകയായിരുന്നു.

പുതിയ കരാര്‍ പ്രകാരം 150,000 യൂറോ ആഴ്ചയില്‍ ടോബിക്ക് ലഭിക്കും. നേരത്തെ 50,000 യൂറോ മാത്രമാണ് ടോബിക്ക് ലഭിച്ചിരുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ടോട്ടനവുമായുള്ള കരാര്‍ അവസാനിക്കുമെന്നരിക്കെയാണ് പുതിയ കരാറില്‍ ടോബി ഒപ്പിട്ടത്. 30കാരനായ സെന്റര്‍ബാക്കിന്റെ സാന്നിധ്യം ടോട്ടനത്തിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് മൗറീഞ്ഞോ.

toby alderweireld

പുതിയ കരാറില്‍ സന്തോഷമുണ്ടെന്നും മൗറീഞ്ഞോയ്ക്ക് കീഴില്‍ കൂടുതല്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദവാനാണെന്നും ടോബി പറഞ്ഞു. 2015ല്‍ ടോട്ടനത്തിലെത്തിയ ടോബി 132 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും നേടിയിട്ടുണ്ട്. നേരത്തെ അജാക്‌സ്, അത്‌ലറ്റികോ മാഡ്രിഡ്, സതാംപ്റ്റണ്‍ ക്ലബ്ബുകള്‍ക്കുവേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. 2009 മുതല്‍ ബെല്‍ജിയം ദേശീയ ടീം അംഗമായ ടോബി 95 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും നേടിയിട്ടുണ്ട്.

Story first published: Friday, December 20, 2019, 17:06 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+