Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ് ഇന്‍ഡീസില്‍ രോഹിത്തിനെ പുറത്തിരുത്തേണ്ടി വന്നത് ദൗര്‍ഭാഗ്യകരം; രഹാനെ

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയെ പുറത്തിരുത്തേണ്ടിവന്നതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിന്‍ക്യ രഹാനെ. രോഹിതിനെപ്പോലെ പ്രതിഭയുള്ളൊരു താരത്തെ പുറത്തിരുത്തേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് രഹാനെ പ്രതികരിച്ചത്. മുംബൈയില്‍ നടന്ന പരിപാടിക്കിടെയാണ് രഹാനെയുടെ അഭിപ്രായപ്രകടനം. ''ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമോ എന്ന് എനിക്കറിയില്ല.എന്തായാലും ടീമിന്റെ ഭാഗമായി രോഹിതുള്ളത് ഏറെ സന്തോഷിപ്പിക്കുന്നു.വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ രോഹിത് പുറത്തിരിക്കേണ്ടി വന്ന കാഴ്ച വിഷമിപ്പിച്ചു.

വളരെ അധികം പ്രയത്‌നിക്കുന്ന താരമാണ് രോഹിത്.വളരെ നാളായി ടീമിന്റെ ഭാഗമാണെങ്കിലും കൃത്യമായ അവസരം ഇപ്പോഴാണ് ലഭിച്ചത്. ഓപ്പണിങ്ങില്‍ അദ്ദേഹം തിളങ്ങുമെന്നാണ് പ്രതീക്ഷ''രഹാനെ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവെന്താണ് എല്ലാവര്‍ക്കുമറിയാം.ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ടെസ്റ്റ് ക്രിക്കറ്റിനെ മാനസിക ദൈര്യത്തിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും രഹാനെ ആശംസിച്ചു.

ajinkyarahane

ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ഉപനായകനായ രോഹിതിന് ടെസ്റ്റില്‍ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നില്ല. മധ്യനിരയില്‍ ഓള്‍റൗണ്ടറെ ഇന്ത്യ പരിഗണിക്കുന്നതോടെയാണ് രോഹിതിന്റെ വഴി അടഞ്ഞത്. എന്നാല്‍ സ്ഥിരതയില്ലാത്ത ഓ്പ്പണിങ് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് രോഹിതിന് മുന്നില്‍ അവസരം തെളിഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മായങ്ക് അഗര്‍വാളിനൊപ്പം രോഹിത് ഓപ്പണ്‍ ചെയ്യുമെന്നാണ് നിലവിലെ വിവരം.

Story first published: Friday, September 27, 2019, 9:14 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+