വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാട്‌മോറിന് ബൈ ബൈ; കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ടിനു യോഹന്നാന്‍

കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന്‍ സ്ഥാനമേറ്റു. ഡേവ് വാട്‌മോറിനു പകരക്കാരനായാണ് ടിനു കേരള ടീമിന്റെ പരിശീലകനാവുന്നത്. മൂന്ന് വര്‍ഷം കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ശേഷമാണ് വാട്‌മോര്‍ ബൈ ബൈ പറയുന്നത്. അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് വാട്‌മോറിന്റെ സ്ഥാനം തെറിപ്പിച്ചത്.

ഇതിഹാസ പരിശീലകന്മാരിലൊരാളായ വാട്‌മോറിന് പകരമെത്തുന്ന ടിനുവിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. രഞ്ജി ട്രോഫിയില്‍ കരുത്തുറ്റ പ്രകടനം പുറത്തെടുക്കുന്ന രീതിയിലേക്ക് കേരളത്തെ വളര്‍ത്തുകയെന്നതാണ് ടിനുവിന്റെ പ്രധാന ചുമതല. നിലവില്‍ കെസിഎയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്രിക്കറ്റിനെ വളര്‍ത്തുന്നതിനായി ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ഡയറക്ടറാണ് ടിനു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ മലയാളി താരമാണ് ടിനു. അധികം നാള്‍ ടീമില്‍ നിലനിന്നില്ലെങ്കിലും കേരളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാകാന്‍ ടിനുവിന് സാധിച്ചു.

ധോണിയുടെ ഭാവി- അദ്ദേഹത്തിന്റെ മനസ്സില്‍ ചിലതുണ്ട്! മനസ്സ് തുറന്ന് ഉറ്റ സുഹൃത്ത് റെയ്‌നധോണിയുടെ ഭാവി- അദ്ദേഹത്തിന്റെ മനസ്സില്‍ ചിലതുണ്ട്! മനസ്സ് തുറന്ന് ഉറ്റ സുഹൃത്ത് റെയ്‌ന

tinuyohannan

2001ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ടിനുവിന്റെ അരങ്ങേറ്റം. മൂന്ന് ടെസ്റ്റ് മാത്രം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച അദ്ദേഹം അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. നേടിയത് വെറും 13 റണ്‍സും.മൂന്ന് ഏകദിനവും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചു. അഞ്ച് വിക്കറ്റും ഏഴ് റണ്‍സുമാണ് ഏകദിനത്തിലെ സമ്പാദ്യം. 2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു ഇത്.41കാരനായ ടിനു 59 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 524 റണ്‍സും 145 വിക്കറ്റും 45 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 93 റണ്‍സും 63 വിക്കറ്റും അദ്ദേഹം നേടി. ഒരു ടി20യും കളിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിക്കറ്റ് വളര്‍ച്ചയ്ക്കുവേണ്ടി നിരന്തരം ഇടപെടലുകളില്‍ നടത്തുന്ന വ്യക്തികളില്‍ ഒരാള്‍കൂടിയാണ് ടിനു യോഹന്നാന്‍.

കോലിയെ കാത്തിരിക്കുന്നു, പന്തെറിയാന്‍ ഭയമില്ല- തുറന്നു പറഞ്ഞ് 17 കാരനായ പാക് സെന്‍സേഷന്‍കോലിയെ കാത്തിരിക്കുന്നു, പന്തെറിയാന്‍ ഭയമില്ല- തുറന്നു പറഞ്ഞ് 17 കാരനായ പാക് സെന്‍സേഷന്‍

അതേ സമയം കേരള ക്രിക്കറ്റിന് വിസ്മരിക്കാനാവാത്ത നേട്ടങ്ങള്‍ സമ്മാനിച്ചാണ് വാട്‌മോര്‍ പരിശീലകസ്ഥാനമൊഴിയുന്നത്. 2017ല്‍ ചുമതലയേറ്റ സീസണില്‍ത്തന്നെ കേരളത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച വാട്‌മോര്‍ 2018-19 സീസണില്‍ കേരള ടീമിനെ ചരിത്രത്തിലാദ്യമായി സെമിയിലേക്ക് കൈപിടിച്ച് നടത്തി. അവസാന സീസണില്‍ റോബിന്‍ ഉത്തയെ നായകനാക്കിയുള്ള കേരളത്തിന്റെ പദ്ധതികള്‍ തകിടം മറിഞ്ഞു.

തീര്‍ത്തും നിറം മങ്ങിയ ഉത്തപ്പ നായകനെന്ന നിലയിലും പരാജയപ്പെട്ടു. ടിനു എത്തുമ്പോള്‍ മുന്‍ നായകന്‍ സച്ചിന്‍ ബേബി വീണ്ടും ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്രിക്കറ്റ് താരങ്ങളെല്ലാം വീടുകളിലാണ്. നിലവില്‍ പരിശീലനം നടത്താന്‍ പറ്റുന്ന സാഹചര്യം അല്ല.അതിനാല്‍ത്തന്നെ ടീമിനെ ഒത്തിണക്കത്തോടെ ഫോമിലേക്കുയര്‍ത്തിക്കൊണ്ടുവരികയെന്ന വലിയ കടമ്പ ടിനുവിന് മുന്നിലുണ്ടാകും.

Story first published: Monday, June 1, 2020, 17:52 [IST]
Other articles published on Jun 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X