വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദ്രാവിഡ് എനിക്കെതിരേ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടി, മത്സര ശേഷം കാണാനും വന്നു: ടിനോ ബെസ്റ്റ്

കിങ്‌സ്ടൗണ്‍: മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാന്‍മാരിലൊരാളുമായ രാഹുല്‍ ദ്രാവിഡിനെ പുകഴ്ത്തി മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ടിനോ ബെസ്റ്റ്. 2005ലെ ടെസ്റ്റ് മത്സരത്തിനിടെയിലെ അനുഭവം വെളിപ്പെടുത്തിയാണ് ടിനോ ദ്രാവിഡിനെ പുകഴ്ത്തിയത്. '2005ലെ ഇന്ത്യന്‍ ഓയില്‍ കപ്പിലാണ് ഞാന്‍ ആദ്യമായി ഇന്ത്യക്കെതിരേ കളിക്കുന്നത്. രാഹുല്‍ ദ്രാവിഡിനെതിരേ ഞാന്‍ പന്തെറിയുകയാണ്. അദ്ദേഹം എന്നെ തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ബൗണ്ടറിയടിച്ചു. മത്സരശേഷം അദ്ദേഹം എന്റെ അടുത്ത് എത്തുകയും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

യുവ താരമേ, നിന്റെ കരുത്തിനെ ഞാന്‍ സ്‌നേഹിക്കുന്നു. ബൗണ്ടറികള്‍ വഴങ്ങിയെന്നുവെച്ച് തളരാതെ ഊര്‍ജസ്വലതയോടെ നില്‍ക്കൂ, എന്നാണ് ദ്രാവിഡ് പറഞ്ഞത്. അദ്ദേഹം വളരെ മാന്യനായ വ്യക്തിത്വത്തിനുടമയാണ്-ടിനോ ബെസ്റ്റ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. യുവരാജ് സിങ് എനിക്ക് ഒരിക്കല്‍ ബാറ്റ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരേ പന്തെറിയാന്‍ എപ്പോഴും ഇഷ്ടമാണ്.

ഖേല്‍ രത്‌നയ്ക്കായി തന്നെ നാമനിര്‍ദേശം ചെയ്തത് പിന്‍വലിക്കാന്‍ ആവിശ്യപ്പെട്ടു: ഹര്‍ഭജന്‍ സിങ്ഖേല്‍ രത്‌നയ്ക്കായി തന്നെ നാമനിര്‍ദേശം ചെയ്തത് പിന്‍വലിക്കാന്‍ ആവിശ്യപ്പെട്ടു: ഹര്‍ഭജന്‍ സിങ്

dravidandtinobest

സച്ചിന്‍,സെവാഗ്, ലക്ഷ്മണ്‍, ഗാംഗുലി ഇവര്‍ക്കെതിരേയെല്ലാം ടെസ്റ്റിലും ഏകദിനത്തിലും പന്തെറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം വലിയ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നവരാണെന്നും ടിനോ ബെസ്റ്റ് പറഞ്ഞു. എന്റെ അനൂഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എതിര്‍ ടീം താരങ്ങളോട് വലിയ ബഹുമാനത്തോടെ പെരുമാറുന്നവരാണ്. ഇത്രയും വലിയ ആരാധക സമൂഹത്തിന്റെ പിന്തുണയുള്ളതിന്റെ അഹങ്കാരമൊന്നും അവര്‍ കളത്തില്‍ കാട്ടാറില്ല. ഒരിക്കലും അവരില്‍ നിന്ന് മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ടിനോ ബെസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ബാറ്റിങ് വന്മതിലായ ദ്രാവിഡ് കളത്തിലെ മാന്യമായ പെരുമാറ്റംകൊണ്ട് നേരത്തെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലില്‍ പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ യുവ ടീമിന്റെ ബാറ്റിങ് ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് ലോകകപ്പ് കിരീടം സമ്മാനിക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.

ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍ കോവിഡ് നിയമ ലംഘനം നടത്തിയതിനെതിരെയും ടിനോ ബെസ്റ്റ് പ്രതികരിച്ചു.ഒരു ടെസ്റ്റ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കവെ ഇത്തരം നടപടികള്‍ ചെയ്യാന്‍ പാടില്ലെന്നു.ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ടിനോ പറഞ്ഞു. 38കാരനായ ടിനോ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 25 ടെസ്റ്റില്‍ നിന്ന് 57 വിക്കറ്റും 26ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റും 6ടി20യില്‍ നിന്ന് 6 വിക്കറ്റും നേടിയിട്ടുണ്ട്. 2014ലാണ് അവസാനമായി അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കളിച്ചത്.

Story first published: Sunday, July 19, 2020, 11:42 [IST]
Other articles published on Jul 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X