വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വില്യംസണ് വിശ്രമം; ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20യില്‍ കിവീസിനെ സൗത്തി നയിക്കും

ക്യൂന്‍സ്ടൗണ്‍: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്്ക്കുള്ള ന്യൂസീലന്‍ഡ് ടീമിനെ ടിം സൗത്തി നയിക്കും.ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് വിശ്രമം അനുവദിച്ചതിനാലാണ് പകരക്കാരനായി സൗത്തിക്ക് അവസരം ലഭിച്ചത്. സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനും ന്യൂസീലന്‍ഡ് വിശ്രമം അനുവദിച്ചിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റിന് ശേഷം അധികം വൈകാതെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റും കളിച്ചതിനാല്‍ വില്യംസണ് വിശ്രമം അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ നീക്കം.

സെപ്തംബര്‍ ഒന്നിനാണ് ലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍,കോളിന്‍ മണ്‍റോ,റോസ് ടെയ്‌ലര്‍ തുടങ്ങിയവ പ്രമുഖര്‍ ടീമിലുണ്ട്. കിവീസ് നിരയില്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറാണ് 30കാരനായ സൗത്തി.ന്യൂസീലന്‍ഡിന് വേണ്ടി 66 ടെസ്റ്റില്‍ നിന്ന് 245 വിക്കറ്റും 140 ഏകദിനത്തില്‍ നിന്ന് 186 വിക്കറ്റും 57 ട്വന്റി20യില്‍ നിന്ന് 67 വിക്കറ്റും സൗത്തിയുടെ പേരിലുണ്ട്.ഐപിഎല്ലിലും പരിചയസമ്പന്നനായ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ്,മുംബൈ ഇന്ത്യന്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു,ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലെത്തിയാല്‍ ലക്ഷ്യം ആ നാഴികക്കല്ല്; ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍, ഇനി കേരള ടീമിലേക്ഇന്ത്യന്‍ ടീമിലെത്തിയാല്‍ ലക്ഷ്യം ആ നാഴികക്കല്ല്; ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍, ഇനി കേരള ടീമിലേക്

timsouthee

ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ളതാരമാണ് സൗത്തി. ന്യൂസീലന്‍ഡ് ടീം:ടിം സൗത്തി,ടോഡ് ആസ്റ്റില്‍,ടോം ബ്രൂസ്,കോളിന്‍ ഡി ഗ്രാന്റ്‌ഹോം,ലോക്കി ഫെര്‍ഗൂസന്‍,മാര്‍ട്ടിന്‍ ഗുപ്റ്റില്‍,സ്‌കോട്ട് കുഗ്ലിജിന്‍,ഡാറില്‍ മിച്ചല്‍,കോളിന്‍ മണ്‍റോ,സെത് റെന്‍സി,മിച്ചല്‍ സാന്റ്‌നര്‍,ടിം സീഫെര്‍ട്ട്,ഇഷ് സോധി,റോസ് ടെയ്‌ലര്‍.

Story first published: Wednesday, August 21, 2019, 8:59 [IST]
Other articles published on Aug 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X