Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് ഫ്രീയാണോ? മക്കളെ നോക്കാന്‍ ക്ഷണിച്ച് ഓസീസ് ക്യാപ്റ്റന്റെ ഭാര്യ... എന്താവും പന്തിന്റെ പ്രതികരണം

title: മക്കളെ നോക്കാന്‍ വീണ്ടും പന്തിനെ ക്ഷണിച്ച് പെയ്‌നിന്റെ ഭാര്യ | Oneindia Malayalam

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം രസിപ്പിച്ച സംഭവം ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക് പോരായിരുന്നു. പരമ്പരയില്‍ പല തവണ ഇരുവരും പരസ്പരം സ്ലെഡ്ജ് ചെയ്തത് സ്റ്റംപിലെ മൈക്രോ ഫോണ്‍ ഒപ്പിയെടുത്തതോടെയാണ് ലോകമറിഞ്ഞത്.

തന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കാമോയെന്ന് പന്തിനോട് ബാറ്റിങിനിടെ പെയ്ന്‍ ചോദിച്ചതാണ് ഏറ്റവുമധുികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതിനു മറുപടിയെന്നോണം നാലാം ടെസ്റ്റിനു മുമ്പ് പന്ത് പെയ്‌നിന്റെ ഭാര്യ ബോണി പെയ്‌നിനെയും മക്കളെയും നേരില്‍ കാണുകയും ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പെയ്‌നിന്റെ ഭാര്യ വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.

പന്തിനെ ക്ഷണിച്ച് ബോണി പെയ്ന്‍

പന്തിനെ ക്ഷണിച്ച് ബോണി പെയ്ന്‍

നേരത്തേ പന്ത് തന്റെ മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുക്കുകയും ഏറ്റവും നന്നായി മക്കളെ നോക്കുന്നയാളെന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഫോട്ടോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഇപ്പോള്‍ വീണ്ടുമൊരു പോസ്റ്റിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ബോണി. കുഞ്ഞിനെയും തോളിലിട്ട് നില്‍ക്കുന്ന ചിത്രത്തോടൊപ്പം കുട്ടികളെ നോക്കാന്‍ പന്ത് ഇപ്പോള്‍ ഫ്രീയാണോയെന്നും തമാശയായി ബോണി ചോദിക്കുന്നു. ഇനി പന്തിന്റെ പ്രതികരണം എന്നറിയാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

നേരില്‍ കണ്ടത്

നേരില്‍ കണ്ടത്

പെയ്‌നും പന്തും തമ്മില്‍ കളിക്കിടെയുള്ള സ്ലെഡ്ജിങ് മുറുകിക്കൊണ്ടിരിക്കവെയാണ് സിഡ്‌നി ടെസ്റ്റിനു മുമ്പ് ഇരുവരും കളത്തിനു പുറത്ത് നേരില്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഇത്. ഇരുടീമിലെയും താരങ്ങള്‍ ഓസീസ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
അന്ന് പെയ്‌നിനൊപ്പം ഭാര്യ ബോണിയും രണ്ടു മക്കളുമുണ്ടായിരുന്നു. അവിടെ വച്ചാണ് ബോണിക്കും മക്കള്‍ക്കുമൊപ്പം നല്‍കുന്ന ഫോട്ടോ പന്ത് എടുക്കുന്നത്.

 പെയ്‌നിന്റെ പ്രതികരണം

പെയ്‌നിന്റെ പ്രതികരണം

കളിക്കളത്തിലെ വൈരം മറന്ന് തന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സൗഹൃദം പങ്കിട്ട പന്തിനെ പെയ്ന്‍ അഭിനന്ദിച്ചിരുന്നു. ഗ്രൗണ്ടിന് അകത്തും പുറത്തും കാര്യങ്ങളെ തമാശയായി കാണുന്ന താരമാണ് റിഷഭ് പന്തെന്നായിരുന്നു പെയ്‌നിന്റെ പ്രതികരണം.

Story first published: Wednesday, January 9, 2019, 12:55 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+