വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ടൈം ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ടീമില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് തിലകരത്‌നെ ദില്‍ഷന്‍. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന ദില്‍ഷന്‍ പാര്‍ട് ടൈം സ്പിന്നറായും തിളങ്ങിയിരുന്നു. വിരമക്കിലിന് ശേഷം ക്രിക്കറ്റില്‍ അത്ര സജീവമല്ലാത്ത ദില്‍ഷന്‍ തന്റെ ഓള്‍ ടൈം ഏകദിന ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ദില്‍ഷന്റെ ടീമെന്നതാണ് ശ്രദ്ധേയം. ഓപ്പണര്‍മാരായി ശ്രീലങ്കയുടെ സനത് ജയസൂര്യയ്‌ക്കൊപ്പം ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ദില്‍ഷന്‍ തിരഞ്ഞെടുത്ത്.

ദില്‍ഷന്റെ ടീമില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും സച്ചിനാണ്. വിരാട് കോലിയേയും രോഹിത് ശര്‍മയേയും അദ്ദേഹം പരിഗണിച്ചില്ല. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളാണ് സച്ചിനും ജയസൂര്യയും. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ ശ്രീലങ്കയുടെ മുന്‍ നായകനും ക്ലാസിക് ബാറ്റ്‌സ്‌നാമുമായ മഹേല ജയവര്‍ധന ഇടം പിടിച്ചു. നായകനായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെയാണ് ദില്‍ഷന്‍ പരിഗണിച്ചത്. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പടക്കം നേടിക്കൊടുത്ത പോണ്ടിങ് ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുകളുള്ള താരമാണ്.

ക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമിക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമി

tillakaratnedilshan

ദക്ഷിണാഫ്രിക്കയുടെ പേസ് ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസിനെയും ദില്‍ഷന്‍ മധ്യനിരയില്‍ പരിഗണിച്ചു. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. വിക്കറ്റ് കീപ്പറായി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെയാണ് ദില്‍ഷന്‍ പരിഗണിച്ചത്. മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ കുമാര്‍ സംഗക്കാരെയെ തഴഞ്ഞാണ് ഡിവില്ലിയേഴ്‌സിനെ ദില്‍ഷന്‍ പരിഗണിച്ചത്. സംഗക്കാരുടെ നായകത്വത്തിന് കീഴില്‍ ദില്‍ഷന്‍ കളിച്ചിട്ടുണ്ട്. നിലവില്‍ എംസിസി പ്രസിഡന്റാണ് സംഗക്കാര.

ബൗളിങ് നിരയില്‍ വസിം അക്രത്തെയും കോള്‍ട്ട്‌നി വാല്‍ഷിനെയുമാണ് പേസ് ബൗളറെന്ന നിലയില്‍ ദില്‍ഷന്‍ പരിഗണിച്ചത്.ഇരുവരും പേസ് ബൗളിങ്ങില്‍ മികച്ച റെക്കോഡുള്ളവരാണ്. വെസ്റ്റ് ഇന്‍ഡീസ് താരമായിരുന്ന വാല്‍ഷ് ടെസ്റ്റില്‍ 519 ഉും ഏകദിനത്തില്‍ 227 വിക്കറ്റും നേടിയിട്ടുണ്ട്. പാക് താരമായിരുന്ന അക്രം ടെസ്റ്റില്‍ 414ഉും ഏകദിനത്തില്‍ 502 വിക്കറ്റുമാണ് വീഴ്ത്തിയത്. ലസിത് മലിംഗ, ചാമിന്ദ വാസ് തുടങ്ങിയ ശ്രീലങ്കന്‍ പേസര്‍മാരെ ദില്‍ഷന്‍ പരിഗണിച്ചില്ല.

സ്പിന്‍ ബൗളര്‍മാരായി ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിനേയും ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനേയും ദില്‍ഷന്‍ തിരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി 87 ടെസ്റ്റില്‍ നിന്ന് 5492 റണ്‍സും 330 ഏകദിനത്തില്‍ നിന്ന് 10290 റണ്‍സും 80ടി20യില്‍ നിന്ന് 1889 റണ്‍സും ദില്‍ഷന്റെ പേരിലുണ്ട്. 52 ഐപിഎല്ലില്‍ നിന്ന് 1153 റണ്‍സും അദ്ദേഹം സ്വന്തമാക്കി.

Story first published: Sunday, May 10, 2020, 18:30 [IST]
Other articles published on May 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X