Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ കൂളും കലിപ്പിലാകും; ധോണി രോഷാകുലനായ മൂന്ന് സംഭവങ്ങള്‍ ഇതാ

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്നാണ് പൊതുവേ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കാറ്. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും അനായാസമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്കാണ് ധോണിയെ ഈ പേരിനര്‍ഹനാക്കിയത്. ഇന്ത്യയെ 2011ലെ ഏകദിന ലോകകപ്പിലടക്കം വിജയത്തിലേക്ക് നയിച്ചത് ധോണിയുടെ ഈ മനക്കരുത്ത് തന്നെയാണ്. തോല്‍ക്കുമെന്ന് തോന്നിച്ച പല മത്സരങ്ങളും അവസാന നിമിഷം വിജയമാക്കിത്തീര്‍ക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട് . പൊതുവേ ശാന്ത സ്വാഭാവക്കാരനായ ധോണിക്ക് തന്റെ കൂള്‍ സ്വഭാവം ചില സമയങ്ങളില്‍ കളിക്കളത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ധോണിയെ ദേഷ്യം പിടിപ്പിച്ച മൂന്ന് പ്രധാന സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദീപക് ചഹാറിനെ ശകാരിച്ച് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ് ധോണി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടയ്ക്കാണ് ധോണി പേസ് ബൗളര്‍ ദീപക് ചഹാറിനെ ശകാരിച്ചത്. പഞ്ചാബിന് അവസാന രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടത് 39 റണ്‍സ്. ചാഹര്‍ എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്ത് ഹൈ നോബോള്‍. ഈ പന്ത് ബൗണ്ടറി പോയി. തൊട്ടടുത്ത പന്തും ഹൈ നോബോള്‍ ആയതോടെ ഒരു പന്ത് പോലും എറിയാതെ പഞ്ചാബിന് എട്ട് റണ്‍സ് ലഭിച്ചു. ഇതോടെ നിയന്ത്രണം വിട്ട ധോണി ചഹാറിനടുത്തെത്തി ശകാരിച്ചു. പിന്നീട് അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ ചഹാര്‍ ഡേവിഡ് മില്ലറുടെ വിക്കറ്റും നേടി.

msdhoni

അംപയര്‍മാരോട് കയര്‍ത്തു

2012ലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ധോണി അംപയര്‍മാരോട് കയര്‍ത്തത്. സുരേഷ് റെയ്‌നയുടെ പന്തില്‍ മൈക്കിള്‍ ഹസിയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആദ്യം തേര്‍ബ് അംപയര്‍ ഔട്ട് വിധിച്ചതിനെത്തുടര്‍ന്ന് ഹസി പുറത്തേക്കുപോയി. എന്നാല്‍ പിന്നീട് അംപയര്‍ തീരുമാനം തിരുത്തി ഹസിയെ തിരികെ വിളിച്ചു. ഇതില്‍ പ്രകോപിതനായ ധോണി അംപയര്‍മാരോട് ദേഷ്യപ്പെട്ടു.

ദേഷ്യത്തോടെ ഗ്രൗണ്ടിലേക്ക്

2019 സീസണിലെ ഐപിഎല്ലിലാണ് ധോണിയുടെ നിയന്ത്രണം വിട്ടുപോയ സംഭവം. രാജസ്ഥാനെതിരായ മത്സരത്തില്‍ അവസാന മൂന്ന് പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ ഫുള്‍ട്ടോസ് മിച്ചല്‍ സാന്റ്‌നറുടെ വയറിനും മുകളിലായതോടെ അംപയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ ലെഗ് അംപയര്‍ നോബോള്‍ അല്ലെന്ന് പറഞ്ഞതോടെ അംപയര്‍ തീരുമാനം തിരുത്തി. ഇതിനെച്ചൊല്ലി തര്‍ക്കം മുറുകിയതോടെ ഡക്കൗട്ടിലിരുന്ന ധോണി നിയന്ത്രണം നഷ്ടപ്പെട്ട് മൈതാനത്തേക്കിറങ്ങി. പിന്നീട് അംപയറുമായി സംസാരിച്ച ശേഷം തിരികെപ്പോന്നു. ഈ മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി സാന്റ്‌നര്‍ ചെന്നൈയെ വിജയിപ്പിച്ചിരുന്നു.

Story first published: Tuesday, April 7, 2020, 16:41 [IST]
Other articles published on Apr 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+