വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍താരം മാത്രമല്ല, വിവാദ നായകന്‍ കൂടിയാണ് നെയ്മര്‍; ട്രോളര്‍മാര്‍ക്കും പ്രിയപ്പെട്ടവന്‍... ഇതാ

സാവോപോളോ: നിലവില്‍ ലോക ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളായ നെയ്മര്‍ ഇതാദ്യമായല്ല വിവാദത്തിലകപ്പെടുന്നത്. ആദ്യമായാണ് ബലാല്‍സംഗ ആരോപണത്തില്‍ നെയ്മര്‍ അകപ്പെടുന്നതെങ്കിലും ഇതിന് മുമ്പും പല വിവാദങ്ങളിലും നെയ്മര്‍ ജൂനിയര്‍ നിറഞ്ഞുനിന്നിരുന്നു. പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരമായ നെയ്മര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി യുവതിയെത്തിയതാണ് ഇപ്പോള്‍ വിവാദകോളങ്ങളിലെ മുഖ്യ ചര്‍ച്ചാ വിഷയം.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ബലാല്‍സംഗക്കേസില്‍ മറുപടിയുമായി നെയ്മര്‍ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ബലാല്‍സംഗക്കേസില്‍ മറുപടിയുമായി നെയ്മര്‍

ആരോപണം നെയ്മറിന് മാത്രമല്ല, താരത്തിന്റെ ടീമായ ബ്രസീലിനും പിഎസ്ജിക്കും ഷോക്ക് നല്‍കിയിരിക്കുകയാണ്. കാരണം, ബ്രസീലിന്റെയും പിഎസ്ജിയുടെയും ഏറെ വിലപ്പെട്ട സൂപ്പര്‍താരമാണ് നെയ്മര്‍. എന്നാല്‍, ബലാല്‍സംഗ ആരോപണം നിഷേധിച്ച നെയ്മര്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്ന് പ്രതികരിച്ചിട്ടുണ്ട്. നെയ്മര്‍ വിവാദത്തിലും വിമര്‍ശനത്തിനും ഇടയാക്കിയ പ്രധാന സംഭവങ്ങള്‍.

ട്രോളര്‍മാര്‍ കൊന്ന് നിലവിളിച്ച പരിക്ക് അഭിനയം

ട്രോളര്‍മാര്‍ കൊന്ന് നിലവിളിച്ച പരിക്ക് അഭിനയം

2018 റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ട്രോളര്‍മാരുടെ ഏറ്റവും പ്രിയപ്പെട്ട ഇരകളിലൊന്നായിരുന്നു നെയ്മര്‍. അതിന് കാരണക്കാരന്‍ നെയ്മര്‍ തന്നെയായിരുന്നു. മല്‍സരങ്ങളില്‍ നെയ്മറിന്റെ പരിക്ക് അഭിനയം താരത്തിനെതിരേ നിരവധി വിമര്‍ശനത്തിനിടയാക്കിയിരുന്നു. കോസ്റ്ററിക്കയ്‌ക്കെതിരെയും മെക്‌സിക്കോയ്‌ക്കെതിരേയുമുള്ള നെയ്മറിന്റെ പരിക്ക് അഭിനയങ്ങളാണ് ഏറെ വിമര്‍ശനത്തിനിടയാക്കിയത്. പരിക്ക് അഭിനയം പലപ്പോഴും കൈയ്യോടെ പിടിച്ചതോടെ നെയ്മറിനെ ട്രോളര്‍മാരും വെറുതേവിട്ടില്ല. നെയ്മറിനെ പരിഹസിച്ച് കൊണ്ട് നിരവധി ട്രോള്‍ വീഡിയോകളാണ് അന്ന് ഇറങ്ങിയത്. പിന്നീട് റഷ്യന്‍ ലോകകപ്പിലെ പരിക്കഭിനയം അതിരുകടന്നതായിരുന്നുവെന്ന് നെയ്മര്‍ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിരാമമാവുകയായിരുന്നു.

എതിര്‍ താരത്തിനെതിരേ പരിഹാസം

എതിര്‍ താരത്തിനെതിരേ പരിഹാസം

ഫ്രഞ്ച് ലീഗ് കപ്പ് സെമിഫൈനലിനിടെ നെയ്മര്‍ എതിര്‍ താരത്തെ പരിഹസിച്ചെന്നാരോപണവും വിവാദത്തിനിടയാക്കി. റെന്നെസിനെതിരായ മല്‍സരത്തിലായിരുന്നു സംഭവം. റെന്നെസ് താരം ഹമറി ട്രഹോറെ നെയ്മറിന്റെ ഫൗളിനെ തുടര്‍ന്ന് കളിക്കളത്തില്‍ വീണു. ഇതോടെ കൈ കൊടുത്ത് ഉയര്‍ത്താനായി നെയ്മര്‍ ട്രഹോറെയുടെ അടുത്തേക്ക് നീങ്ങി. എന്നാല്‍, ട്രഹോറെ കൈ നീട്ടിയതും നെയ്മര്‍ തന്റെ കൈ പിന്‍വലിച്ച് ചിരിച്ച് കൊണ്ട് പിന്നിലേക്ക് നീങ്ങുകയായിരുന്നു. നെയ്മറിന്റെ ഈ പേരുമാറ്റം വിവാദവും വിമര്‍ശനവും വിളിച്ചുവരുത്തി. ബ്രസീലിലെ ഫൈവ്‌സ് മല്‍സരത്തിനിടെ എതിര്‍ താരത്തോട് മോശം പെരുമാറ്റമൂലം നെയ്മര്‍ വിവാദത്തിലകപ്പെട്ടു.

ആരാധകന്റെ മുഖത്ത് ഇടിച്ചും വിവാദം

ആരാധകന്റെ മുഖത്ത് ഇടിച്ചും വിവാദം

ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നെസിനോട് തോറ്റ് പിഎസ്ജിക്ക് കിരീടം നഷ്ടമായതിനു പിന്നാലെ നെയ്മര്‍ ആരാധകന്റെ മുഖത്ത് ഇടിച്ചതും വന്‍ വിവാദത്തിനിടയാക്കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്‌ല മെഡല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. നെയ്മറിനോട് ആരാധകന്‍ എന്തോ പറഞ്ഞതോടെ ദേഷ്യം വന്ന നെയ്മര്‍ ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ഹാന്‍ ശ്രമിച്ചു. പിന്നീട് നടന്ന വാക്കുതര്‍ക്കത്തിനിടെ നെയ്മര്‍ ആരാധകന്റെ മുഖത്തിടിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും സഹതാരങ്ങളും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പക്ഷേ, ഈ സംഭവം വന്‍ വിവാദത്തിനിടയാക്കി. കൂടാതെ, ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മല്‍സരശേഷം റഫറിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ മോശമായ പരാമര്‍ശം നടത്തിയതിന് യുവേഫ നെയ്മറിനെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതും ചര്‍ച്ചാ വിഷയമായിരുന്നു. പിഎസ്ജിയില്‍ യുവതാരങ്ങളുമായുള്ള കലഹം പുതിയ സീസണില്‍ നെയ്മര്‍ ക്ലബ്ബ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തിപകര്‍ന്നിട്ടുണ്ട്.

Story first published: Sunday, June 2, 2019, 17:53 [IST]
Other articles published on Jun 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X