വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമാറ്റ ജാലകത്തില്‍ തിരിച്ചടി; സിദാനും സോള്‍ഷെയറിനും ലംപാര്‍ഡിനും ആശങ്ക

മാഡ്രിഡ്: ഇത്തവണത്തെ കൈമാറ്റ ജാലകത്തിന് ഷട്ടര്‍ വീണപ്പോള്‍ ചില പ്രമുഖ ക്ലബ്ബുകള്‍ക്ക് അത് കടുത്ത തിരിച്ചടിയായി. വിചാരിച്ച താരങ്ങളെ താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി തുടങ്ങിയ ടീമുകള്‍ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഉദ്ദേശിച്ച താരങ്ങളെ ടീമില്‍ എത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശ റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ പരസ്യമായ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പുതിയ സീസണില്‍ പോരാട്ടം കടുക്കുമ്പോള്‍ കൈമാറ്റ ജാലകത്തില്‍ തിരിച്ചടി ലഭിച്ച പ്രധാന ടീമുകളേതൊക്കെയെന്ന് നോക്കാം.

റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ്

ലാ ലിഗ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ സമീപ കാല പ്രകടനം വളരെ മോശമാണ്. ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ ക്ലബ്ബിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലാണ് നിലവിലെ പ്രകടനം.സിനദിന്‍ സിദാനെ പരിശീലകസ്ഥാനത്ത് തിരിച്ചെത്തിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുന്ന റയലിന്റെ ഇത്തവണ വലിയ ലക്ഷ്യമായിരുന്നു പോള്‍ പോഗ്ബ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡറിനായി അവസാന നിമിഷം വരെ റയല്‍ ശ്രമിച്ചെങ്കിലും കൈമാറ്റം നടന്നില്ല.ഇതില്‍ സിദാന്‍ തീര്‍ത്തും നിരാശനാണ്.ഗാരത് ബെയ്‌ലിനെ ഒഴിവാക്കാനായുള്ള റയലിന്റെ ശ്രമങ്ങളും പാളിപ്പോയി.ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിനായും റയല്‍ രംഗത്തെത്തിയെങ്കിലും അതും നടന്നില്ല.ചെല്‍സിയില്‍ നിന്ന് എത്തിച്ച ഏദന്‍ ഹസാര്‍ഡിന് പരിക്കേറ്റതും റയലിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കി.

ചെല്‍സി

ചെല്‍സി

കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിടുന്ന ചെല്‍സിക്ക് വെല്ലുവിളിയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്.ഹസാര്‍ഡ് ടീം വിട്ടതോടെ ഉത്തമ പകരക്കാരനെ വാങ്ങാന്‍ വിലക്ക് കാരണം ചെല്‍സിക്ക് സാധിച്ചില്ല. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൗഡ് മാത്രമാണ് ഏക ആശ്വാസം. പെഡ്രോ, ആസ്പിലിക്യൂറ്റ, എന്‍ഗോളോ കാന്റെ എന്നിവരുടെ പരിക്കും ചെല്‍സിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു.

ക്ലബ്ബ് ഫുട്‌ബോളിന് താല്‍ക്കാലിക വിരാമം; ആദ്യ മത്സരങ്ങളില്‍ ആധിപത്യം ഇവര്‍ക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ചില യുവതാരങ്ങളെ ടീമിലെത്തിച്ചെങ്കിലും മറ്റെല്ലാ തരത്തിലും യുണൈറ്റഡിന് തളര്‍ച്ചയാണ് കൈമാറ്റ ജാലകത്തില്‍ സംഭവിച്ചത്. റോമലു ലുക്കാക്കു,അലക്‌സീസ് സാഞ്ചസ് എന്നിവര്‍ ടീം വിട്ടെങ്കിലും പകരം പ്രതാപത്തിനൊത്ത ആരും വന്നില്ല. മൗറോ ഇക്കാര്‍ഡിക്കും പൗലോ ഡിബാലയ്ക്കും വേണ്ടി ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. മധ്യനിര നിര താരം പോള്‍ പോഗ്ബയെ റയലിലേക്ക് പോകാതെ പിടിച്ചുനിറുത്തിയത് മാത്രമാണ് യുണൈറ്റഡിന് അല്‍പ്പമെങ്കിലും ആശ്വാസിക്കാനുള്ളത്.

Story first published: Wednesday, September 4, 2019, 9:03 [IST]
Other articles published on Sep 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X