വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊച്ചറ്റീനോയ്ക്ക് പൊന്നും വില; മുന്‍ ടോട്ടനം കോച്ചിനെ ലക്ഷ്യംവെച്ച് നാല് സൂപ്പര്‍ ക്ലബ്ബുകള്‍

ലണ്ടന്‍: ടോട്ടനം പരിശീലകസ്ഥാനം ഒഴിഞ്ഞ മൗറീസ്യോ പൊച്ചറ്റീനോയാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ താരം. മൂന്ന് ലീഗുകളില്‍ നിന്നായി നാല് സൂപ്പര്‍ ക്ലബ്ബുകളാണ് പൊച്ചറ്റീനോയെ ക്ലബ്ബിലെത്തിക്കാന്‍ പദ്ധതിയിടുന്നത്. പ്രീമിയര്‍ ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും പൊച്ചറ്റീനോയ്ക്കായി രംഗത്തെത്തിയപ്പോള്‍ ബുണ്ടസ്ലീഗയില്‍ നിന്ന് ചാമ്പ്യന്‍ക്ലബ്ബ് ബയേണ്‍ മ്യൂണിക്കും പൊച്ചറ്റീനോയ്ക്കായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിനും പൊച്ചറ്റീനോയെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വിവരം.

പുതിയ പരിശീലകനെ തേടുന്ന ആഴ്‌സണലിനും ബയേണിനും പൊച്ചറ്റീനോയ്ക്കായി വമ്പന്‍ ഓഫര്‍ വെച്ചുവെന്നാണ് വിവരം. ഉനായ് എമറിയെ പുറത്താക്കിയ ആഴ്‌സണല്‍ ഇതുവരെ പുതിയ കോച്ചിനെ നിയമിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ പരിചയസമ്പത്തുള്ള പൊച്ചറ്റീനോ എത്തിയാല്‍ ആഴ്‌സണലിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ആഴ്‌സണലിന്റെ പ്രതീക്ഷ. ബയേണ്‍ മ്യൂണിക്ക് നിലവില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ താത്കാലിക പരിശീലനത്തിന് കീഴിലാണ് കളിക്കുന്നത്. അനുയോജ്യനായ പരിശീലകനെ തേടുന്ന ബയേണിന് അനുയോജ്യനാവും പൊച്ചറ്റീനോ.

റൊണാള്‍ഡോയ്ക്ക് ബാലൺ ഡിയോർ നിഷേധിച്ചത് റയല്‍ മാഡ്രിഡിന്റെ ഇടപെടല്‍! ഗുരുതര ആരോപണവുമായി ചില്ലിനിറൊണാള്‍ഡോയ്ക്ക് ബാലൺ ഡിയോർ നിഷേധിച്ചത് റയല്‍ മാഡ്രിഡിന്റെ ഇടപെടല്‍! ഗുരുതര ആരോപണവുമായി ചില്ലിനി

three clubs aiming mauricio pochettino as coach

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സോള്‍ഷെയറിന്റെ കസേരയും ഏതു സമയത്തും തെറിക്കും. പകരക്കാരനെ തേടാന്‍ തുടങ്ങിയ യുണൈറ്റഡും പൊച്ചറ്റീനോ പരിശീലകനാക്കുന്നതില്‍ സന്തോഷിക്കുന്നു. റയല്‍ സിദാനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഉദ്ദേശിക്കുന്നതായും വിവരമുണ്ട്. പകരം പൊച്ചറ്റീനോയെ ലക്ഷ്യമിടുന്ന വിവരം സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അടുത്ത തട്ടകം എവിടെയെന്ന് പൊച്ചറ്റീനോ വ്യക്തമാക്കിയിട്ടില്ല. തീരുമാനം ഉടന്‍ അറിയിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Story first published: Tuesday, December 3, 2019, 16:36 [IST]
Other articles published on Dec 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X