വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കാര്യത്തില്‍ തീരുമാനമാകാതെ നെയ്മറെ കളിപ്പിക്കില്ലെന്ന് പിഎസ്ജി പരിശീലകന്‍

പാരീസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ പുതിയ സീസണില്‍ കളിക്കാനിറങ്ങാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. ടീമുമായി അസ്വാരസ്യത്തിലുള്ള താരത്തെ കളിപ്പിക്കാകന്‍ പരിശീലകന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ജൂണില്‍ പരിക്കേറ്റ താരം ശാരീരിക ക്ഷമതയില്‍ വിജയിച്ചിരുന്നു. ഇപ്പോഴിതാ നെയ്മറെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പിഎസ്ജി പരിശീലകന്‍ തോമസ് ടുഷല്‍.

നെയ്മറുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണെന്ന് പരിശീലകന്‍ തുറന്നു പറഞ്ഞു. നെയ്മര്‍ ക്ലബ്ബില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ വ്യക്തതവന്നാല്‍ താരത്തെ അടുത്ത മത്സരത്തില്‍ തന്നെ കളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്മറെ സംബന്ധിച്ച അവ്യക്തത ടീമിന് ഗുണം ചെയ്യില്ലെന്നാണ് കോച്ചിന്റെ നിലപാട്.

പൂജ്യം റണ്‍സിനും റെക്കോര്‍ഡ്; ഇന്ത്യയ്‌ക്കെതിരെ നാണക്കേടിന്റെ റെക്കോര്‍ഡുമായി വിന്‍ഡീസ് താരംപൂജ്യം റണ്‍സിനും റെക്കോര്‍ഡ്; ഇന്ത്യയ്‌ക്കെതിരെ നാണക്കേടിന്റെ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം

thomastuchelandneymar

നെയ്മര്‍ പിഎസ്ജിക്കുവേണ്ടി അവസാനമായി കളിച്ചത് മെയ് 11നാണ്, അച്ചടക്ക ലംഘനവും പരിക്കും നെയ്മര്‍ക്ക് വിനയായി. പുതിയ സീസണില്‍ ബാഴ്‌സലോണയിലേക്ക് മടങ്ങുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കൈമാറ്റജാലകം അടക്കുന്നതിന് മുന്‍പ് നെയ്മറെ കൂടാരത്തിലെത്തിക്കാന്‍ ബാഴ്‌സ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് താരത്തിന് ടീമില്‍ ഇടം ലഭിക്കാതിരുന്നത്. ക്ലബ്ബുമായി നെയ്മര്‍ കടുത്ത ഉടക്കിലുമാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ താരത്തെ ഒഴിവാക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. എന്നാല്‍, പ്രതീക്ഷിച്ച കരാര്‍ത്തുക ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ നീണ്ടുപോവുകയാണ്.

Story first published: Sunday, August 25, 2019, 12:23 [IST]
Other articles published on Aug 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X