Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോമസ് മുള്ളര്‍ ജനുവരിയില്‍ ബയേണ്‍ വിടും; ലക്ഷ്യം പ്രീമിയര്‍ ലീഗെന്ന് സൂചന

മ്യൂണിക്ക്: ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ ജനുവരിയില്‍ ബയേണ്‍ മ്യൂണിക്ക് വിടുമെന്ന് റിപ്പോര്‍ട്ട്. പരിശീലകന്‍ നിക്കോ കൊവാക്കുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് താരം ബയേണില്‍ നിന്ന് പടിയിറങ്ങുന്നതെന്നാണ് സൂചന. ഫിലിപ്പ് കുട്ടീഞ്ഞോയുടെ വരവോടെ ടീമിലെ മുള്ളറുടെ സ്ഥാനം തെറിച്ചു. പലപ്പോഴും പകരക്കാരനായാണ് മുള്ളറിനെ കൊവാക്ക് ഇറക്കിയത്. ഇതില്‍ മുള്ളര്‍ അതൃപ്തനാണെന്നും ജനുവരിയില്‍ ക്ലബ്ബ് വിടുന്നത് സംബന്ധിച്ച് ബയേണ്‍ മാനേജ്‌മെന്റിനെ അറിയിച്ചതായുമുള്ള വിവരങ്ങള്‍ ജര്‍മന്‍ ന്യസ്‌പേപ്പറായ ബില്‍ഡാണ് പുറത്തുവിട്ടത്.

ബയേണ്‍ മ്യൂണിക്ക് വിട്ടാല്‍ പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാനാവും താരം കൂടുതല്‍ ശ്രമിക്കുകയെന്നാണ് വിവരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2015ല്‍ മുള്ളറിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്നത് ഫലം കണ്ടില്ല. 2017ല്‍ യര്‍ഗന്‍ ക്ലോപ് മുളളറിനെ ലിവര്‍പൂളിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും താരം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ബയേണ്‍ വിടാന്‍ മുള്ളര്‍ തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ പല പ്രമുഖരും മുള്ളറിനായി രംഗത്തെത്തിയിട്ടുണ്ട്. യുണൈറ്റഡിനും ലിവര്‍പൂളിനുമൊപ്പം ടോട്ടനത്തിനും മുള്ളറെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം.

thomasmullar

കരിയറില്‍ ഇതുവരെ ബയേണ്‍ മ്യൂണിക്കിനുവേണ്ടി മാത്രമാണ് മുള്ളര്‍ ക്ലബ്ബ് മത്സരം കളിച്ചത്. ബയേണിനൊപ്പം 495 മത്സരം കളിച്ച മുള്ളര്‍ 186 ഗോളാണ് അടിച്ചെടുത്തത്. ക്ലബ്ബിനൊപ്പം 21 കിരീട നേട്ടത്തിലും മുള്ളര്‍ പങ്കാളിയായി. ജര്‍മനിക്കുവേണ്ടി 100 മത്സരത്തില്‍നിന്ന് 38 ഗോളും മുള്ളറിന്റെ പേരിലുണ്ട്.

Story first published: Wednesday, October 9, 2019, 18:31 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+