Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായിക താരങ്ങൾക്ക് 4 ശതമാനം സംവരണം ഏർപ്പെടുത്തി ഈ കേന്ദ്രഭരണ പ്രദേശം; മാനദണ്ഡങ്ങൾ അറിയാം

ശ്രീനഗർ: ലഡാക്കിൽ പുതുതായി വിജ്ഞാപനം ചെയ്‌ത കായിക നയം 2026ന്റെ ഭാഗമായി ശ്രദ്ധേയമായ തീരുമാനത്തിന് അംഗീകാരം നൽകി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. ഗ്രൂപ്പ് സി വിഭാഗത്തിലെ ഗസറ്റഡ് അല്ലാത്ത ഭരണപരമായ തസ്‌തികകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങളിൽ മികച്ച കായികതാരങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതാണ് പുതിയ നയത്തിലെ പ്രധാന തീരുമാനം.

ഇതോടെ പ്രാദേശിക കായിക പ്രതിഭകൾക്ക് നിയമപരമായി ഉറപ്പുനൽകുന്ന പ്രത്യേക സംവരണ സംവിധാനം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് മാറും. കായികരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവച്ച പ്രാദേശിക യുവാക്കൾക്ക് സർക്കാർ ജോലികളിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം.

ladakh

Representational Image

രാജ്യത്തെയോ സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് അംഗീകൃത അന്താരാഷ്ട്ര, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് സംവരണത്തിന് അർഹതയുണ്ടാകും. സീനിയർ അല്ലെങ്കിൽ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയവരെയും പരിഗണിക്കും.

18 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്, ഖേലോ ഇന്ത്യ പാരാ ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവയിൽ മെഡൽ നേടിയിട്ടുണ്ടെങ്കിൽ സംവരണത്തിന് അർഹത ലഭിക്കും. ദേശീയതല അന്തർ സർവകലാശാലാ മത്സരങ്ങളിൽ അംഗീകൃത സർവകലാശാലകളെ പ്രതിനിധീകരിച്ച വിദ്യാർഥി കായികതാരങ്ങൾക്കും അവസരം ലഭിക്കും.

നിശ്ചിത കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ചെസ് താരങ്ങളെയും പുതിയ സംവരണ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംവരണത്തിന് അപേക്ഷിക്കുന്നവർ സാധാരണ നിയമന പരീക്ഷകളിൽ വിജയിക്കുകയും നിശ്ചയിച്ചിട്ടുള്ള മറ്റ് യോഗ്യതകൾ പാലിക്കുകയും വേണം. കായികതാരങ്ങളുടെ നേട്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക മാർക്ക് സംവിധാനവും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളിലെ മെഡൽ നേട്ടങ്ങൾക്ക് ഏറ്റവും ഉയർന്ന പരിഗണന ലഭിക്കും. അതിന് പിന്നാലെ സീനിയർ ദേശീയ മത്സരങ്ങൾ, ദേശീയ ഗെയിംസ്, ജൂനിയർ ദേശീയ മത്സരങ്ങൾ, അന്തർ സർവകലാശാലാ മത്സരങ്ങൾ, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവയ്ക്കും തുടർന്ന് ഖേലോ ഇന്ത്യ യൂത്ത്, വിന്റർ, പാരാ ഗെയിംസുകളിലെ നേട്ടങ്ങൾക്കും മുൻഗണന ലഭിക്കും.

ഒരാൾക്ക് ഒന്നിലധികം മെഡലുകളോ നേട്ടങ്ങളോ ഉണ്ടെങ്കിൽ അവയെല്ലാം പ്രത്യേകം കണക്കാക്കില്ല. ഉദ്യോഗാർത്ഥിയുടെ ഏറ്റവും ഉയർന്ന ഒറ്റ നേട്ടം മാത്രമായിരിക്കും കായിക മെറിറ്റ് പട്ടിക തയ്യാറാക്കുമ്പോൾ പരിഗണിക്കുക. ഇതിലൂടെ നിരവധി നേട്ടങ്ങളുള്ള ഒരാൾക്ക് അനാവശ്യമായ അധിക മുൻതൂക്കം ലഭിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

സർട്ടിഫിക്കറ്റുകളുടെയും മത്സരങ്ങളുടെയും കായിക സംഘടനകളുടെ അംഗീകാരത്തിന്റെയും ആധികാരികത പരിശോധിക്കുന്നതിനായി യുവജന സേവന-കായിക വകുപ്പ് മൂന്ന് അംഗങ്ങളുള്ള പരിശോധനാ സമിതി രൂപീകരിക്കും. നിയമനത്തിന് മുമ്പ് ഉദ്യോഗാർത്ഥികളുടെ കായിക നേട്ടങ്ങളും ബന്ധപ്പെട്ട രേഖകളും ഈ സമിതി വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടികൾ പൂർത്തിയാക്കുക.

Story first published: Friday, August 21, 2026, 15:48 [IST]
Other articles published on Aug 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+