വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോബോള്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കില്ല; ഇന്ത്യന്‍ വിന്‍ഡീസ് മത്സരത്തില്‍ വമ്പന്‍ മാറ്റവുമായി ഐസിസി

Third Umpire to Call Front Foot No Balls on Trial Basis: ICC | Oneindia Malayalam

ഹൈദരാബാദ്: അടുത്തകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയര്‍ന്നുവന്ന നോബോള്‍ വിവാദത്തിന് പരിഹാരവുമായി ഐസിസി. ബൗളര്‍മാര്‍ മുന്‍കാല്‍ വരയ്ക്കുപുറത്തുവെച്ചുകൊണ്ട് പന്തെറിഞ്ഞിട്ടും നോബോള്‍ വിളിക്കാത്തത് അമ്പയര്‍മാരുടെ കഴിവുകേടായി വിലയിരുത്തിയിരുന്നു. അമ്പയര്‍മാരുടെ നിലവാരത്തകര്‍ച്ചയെ മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഐസിസി.

മൂന്നാം അമ്പയര്‍ വിളിക്കും

മൂന്നാം അമ്പയര്‍ വിളിക്കും

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്കു പകരം മൂന്നാം അമ്പയറാണ് നോബോള്‍ വിളിക്കുക. ടിവി റീ പ്ലേ പരിശോധിച്ച് നോബോള്‍ വിളിക്കാമെന്നതിനാല്‍ ഈ വിഷയത്തില്‍ പരിഹാരമാകുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ. ഫ്രണ്ട് ഫൂട്ട് നോബോള്‍ ആണെങ്കില്‍ മൂന്നാം അമ്പയര്‍മാര്‍ അക്കാര്യം ഫീല്‍ഡ് അമ്പയര്‍മാരെ അറിയിക്കും. ഫീല്‍ഡ് അമ്പയര്‍മാര്‍ നോബോള്‍ വിളിക്കുകയും ചെയ്യും.

ബാറ്റ്‌സ്മാനെ തിരികെ വിളിക്കാം

ബാറ്റ്‌സ്മാനെ തിരികെ വിളിക്കാം

വരയ്ക്ക് പുറത്താണോ അകത്താണോ കാല്‍ കടന്നുനില്‍ക്കുന്നത് എന്ന സംശയം ഉണ്ടായാല്‍ ഇക്കാര്യത്തില്‍ ബൗളര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. നോബോളില്‍ പുറത്തായ ബാറ്റ്‌സ്മാനും ഐസിസിയുടെ പുതിയ തീരുമാനം ഗുണകരമാകും. ബാറ്റ്‌സ്മാന്‍ പുറത്തുപോയാലും പന്ത് നോബോളാണെന്ന് തിരിച്ചറിഞ്ഞാല്‍ തിരികെവിളിക്കാന്‍ അമ്പയര്‍മാര്‍ക്ക് കഴിയും.

ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തില്‍ ഹസാര്‍ഡ് കളിക്കില്ല; റയലിന് കനത്ത നഷ്ടം

ഐസിസി നിയമമാക്കും

ഐസിസി നിയമമാക്കും

ഐസിസിയുടെ പതിയ പരിഷ്‌കാരത്തിന്റെ ട്രയലാണ് ഇപ്പോള്‍ നടക്കുക. കളിയുടെ സ്വാഭാവിക ഒഴിക്കിന് തടസ്സമാകില്ലെന്ന് ബോധ്യമായാല്‍ ഇത് നിയമമാക്കി മാറ്റും. മൂന്നാം അമ്പയറുടെ നിര്‍ദ്ദേശമില്ലാതെ ഫീല്‍ഡ് അമ്പയര്‍മാര്‍ ഇനി ഫ്രണ്ട് ഫൂട്ട നോബോള്‍ വിളിക്കില്ല. അടുത്തിടെ നടന്ന പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റില്‍ ബൗളര്‍മാരുടെ നോബോളുകള്‍ തുടര്‍ച്ചയായി അമ്പയര്‍മാര്‍ വിളിക്കാത്തത് വിവാദത്തിനിടയാക്കിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ മോശം പ്രകടനം തുടരുന്നു; ഞെട്ടിക്കുന്ന തോല്‍വി

ഹൈദരാബാദില്‍ നടപ്പാക്കും

ഹൈദരാബാദില്‍ നടപ്പാക്കും

ഇന്ത്യ വിന്‍ഡീസ് പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പരമ്പരയിലും നോബോള്‍ പരീക്ഷണം നടത്തും. നേരത്തെ തന്നെ ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നിരുന്നെങ്കിലും കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നതിനാലാണ് നടപ്പിലാക്കാന്‍ വൈകിയത്. ശനിയാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ആദ്യ ടി20 മത്സരത്തില്‍ ഐസിസിയുടെ പരിഷ്‌കാരം ആരാധകര്‍ക്ക് കൗതുകമാകും.

Story first published: Friday, December 6, 2019, 11:42 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X