Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തില്‍ പൂജ്യം, ടി20യില്‍ സെഞ്ച്വറിയും ഹാട്രിക്കും... നിങ്ങളറിയാത്ത ഒരു റസ്സലുണ്ട്

നിങ്ങൾ അറിയാത്ത റസലിന്റെ കാര്യങ്ങൾ | Oneindia malayalam

കൊല്‍ക്കത്ത: ക്രിസ് ഗെയ്‌ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള അടുത്ത സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി അസാധാരണ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. തോല്‍ക്കുമെന്ന് കരുതിയ മല്‍സരങ്ങള്‍ പോലും തീപ്പൊരി പ്രകടനത്തിലൂടെ റസ്സല്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അടുത്തിടെ 31ാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹം വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിന്‍ഡീസിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരിക്കും.

റസ്സലിന്റെ കരിയറിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് വരെ അദ്ദേഹം നേരിട്ടിട്ടുണ്ട്. റസ്സലിനെക്കുറിച്ചുള്ള ചില കൗതുകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഗെയ്‌ലിന്റെ ഉപദേശം

ഗെയ്‌ലിന്റെ ഉപദേശം

നാട്ടുകാരന്‍ കൂടിയായ ഗെയ്‌ലിന്റെ ഉപദേശമാണ് റസ്സലിനെ ഇന്നു കാണുന്ന തരത്തിലുള്ള സൂപ്പര്‍ താരമാക്കി മാറ്റിയത്. റസ്സല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ലെ ടി20 ലോകകപ്പാണ് കരിയറിലെ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭാരം കുറഞ്ഞ ബാറ്റാണ് നേരത്തേ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ കരുത്തുള്ള തന്നോടു ഭാരം കൂടി ബാറ്റിലേക്കു മാറാന്‍ ഗെയ്ല്‍ ഉപദേശിക്കുകയായിരുന്നു. അതിനു ശേഷമാണ് തനിക്കുവെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞതെന്നും റസ്സല്‍ വെളിപ്പെടുത്തിയിരുന്നു.

ഒരേയൊരു ടെസ്റ്റ് മാത്രം

ഒരേയൊരു ടെസ്റ്റ് മാത്രം

കുട്ടി ക്രിക്കറ്റിലെ രാജാവായ റസ്സലിനു പക്ഷെ കരിയറില്‍ ഒരേയൊരു ടെസ്റ്റ് മല്‍സരം മാത്രം കളിക്കാനേ ഭാഗ്യമുണ്ടായിട്ടുള്ളൂ. 2010 നവംബറിലായിരുന്നു ഇത്. അന്നു 22 കാരനായിരുന്ന റസ്സല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ടെസ്റ്റില്‍ അരങ്ങേറിയത്. ഓള്‍റൗണ്ടറായല്ല, മറിച്ച് ഫാസ്റ്റ് ബൗളറായിട്ടാണ് താരം പ്ലെയിങ് ഇലവനിലെത്തിയത്. ഈ കളിയില്‍ ഒരു വിക്കറ്റ് മാത്രം നേടിയ റസ്സല്‍ രണ്ടു റണ്‍സിനു പുറത്താവുകയും ചെയ്തു.

മുംബൈയുടെ നഷ്ടം

മുംബൈയുടെ നഷ്ടം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നഷ്ടമാണ് കെകെആറിന്റെ നേട്ടമായി മാറിയത്. അല്ലെങ്കില്‍ ഇപ്പോള്‍ മുംബൈയുടെ കടുംനീല കുപ്പായത്തില്‍ റസ്സലിനെ കാണാമായിരുന്നു. 2014ല്‍ ഇപ്പോഴതേത്തു പോലൊരു വലിയ മാച്ച് വിന്നറായിരുന്നില്ല താരം. 2014ല്‍ ഡല്‍ഹി ടീം റസ്സലിനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നു ലേലത്തില്‍ മുംബൈ താരത്തിന് 50 ലക്ഷം വിലയിട്ടപ്പോള്‍ 60 ലക്ഷത്തിന് കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു.
റസ്സല്‍ ഇത്രയും വലിയൊരു സൂപ്പര്‍ താരമായി മാറുമെന്ന് അന്നു മുംബൈയെ ക്രിക്കറ്റ് പ്രേമികളോ സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 2018ല്‍ ഏഴു കോടി രൂപയ്ക്കാണ് റസ്സലിനെ കെകെആര്‍ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയത്.

അരങ്ങേറ്റത്തില്‍ പൂജ്യം

അരങ്ങേറ്റത്തില്‍ പൂജ്യം

അന്താരാഷ്ട്ര ടി20യില്‍ റസ്സലിന്റെ അരങ്ങേറ്റം മോശമായിരുന്നു. 2011 ഏപ്രിലില്‍് പാകിസ്താനെതിരായ ടി20യിലാണ് അദ്ദേഹം ആദ്യമായി കളിച്ചത്. അന്നു പക്ഷെ പൂജ്യത്തിനു പുറത്താവാനായിരുന്നു റസ്സലിന്റെ വിധി. നേരിട്ട രണ്ടാമത്തെ പന്തില്‍ വഹാബ് റിയാസാണ് താരത്തെ പുറത്താക്കിയത്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും റസ്സല്‍ നിരാശപ്പെടുത്തി. നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

നാലു പന്തില്‍ നാലു വിക്കറ്റ്

നാലു പന്തില്‍ നാലു വിക്കറ്റ്

ടി20യില്‍ നാലു പന്തുകളില്‍ തുടര്‍ച്ചയായി നാലു വിക്കറ്റുകളെടുത്ത ആദ്യ ബൗളറെന്ന റെക്കോര്‍ഡിന് അവകാശിയാണ് റസ്സല്‍. 2013ലായിരുന്നു താരം ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്. ഇന്ത്യ എ ടീമിനെതിരായ കളിയിലാണ് റസ്സല്‍ ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റുകള്‍ കൊയ്തത്.
ബെംഗളുരുവില്‍ നടന്ന ടി20 മല്‍സരത്തില്‍ സൂപ്പര്‍ താരം യുവരാജ് സിങ്, കേദാര്‍ ജാദവ്, നമാന്‍ ഓജ, യൂസുഫ് പഠാന്‍ എന്നിവരെയാണ് തുടര്‍ച്ചയായ നാലു പന്തുകളില്‍ റസ്സല്‍ പുറത്താക്കിയത്.

സെഞ്ച്വറിയും ഹാട്രിക്കും

സെഞ്ച്വറിയും ഹാട്രിക്കും

ടി20യില്‍ ഒരേ മല്‍സരത്തില്‍ സെഞ്ച്വറിയും ഹാട്രിക്കും നേടിയ രണ്ടാമത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് റസ്സലിന്റെ പേരിലാണ്. കഴിഞ്ഞ സീസണിലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു റസ്സലിന്റെ നേട്ടം.
ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരായ കളിയിലാണ് താരം 40 പന്തില്‍ സെഞ്ച്വറിയും തൊട്ടുപിന്നാലെ ഹാട്രിക്കും കൊയ്തത്.

Story first published: Thursday, May 2, 2019, 12:37 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+