
ഐപിഎല്ലിനിടെ പല തവണ ശിഖര്‍ ധവാന് പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ആയിഷാ മുഖര്‍ജി എത്തിയിട്ടും. പ്രണയിച്ച് ധവാന്‍ ജീവിത സഖിയാക്കിയ ആയിഷാ മുഖര്‍ജിയെ ധവാനെപ്പോലെ തന്നെ എല്ലാവര്‍ക്കും സുപരിചിതമായ മുഖമാണ്. എന്നാല്‍ ഇരുവരുടെയും പ്രണയവും വിവാഹവും ആര്‍ക്കും അധികം അറിയില്ലാത്ത കാര്യമാണ്. ദാമ്പത്യത്തിന്റെ മനോഹാരിത ഉയര്‍ത്തിക്കാട്ടുന്ന ദമ്പതികളായാണ് ധവാനും ആയിഷയും മുന്നോട്ട് പോകുന്നത്.

ധവാനെക്കാള്‍ ആയിഷക്ക് 10 വയസ് കൂടുതല്‍
ശിഖര്‍ ധവാന്‍ 1985 ഡിസംബര്‍ അഞ്ചിനാണ് ജനിച്ചത്. നിലവില്‍ 35 വയസാണ് ധവാനുള്ളത്. എന്നാല്‍ ധവാന്റെ ഭാര്യയായ ആയിഷ മുഖര്‍ജി ജനിച്ചത് 1975ലാണ്. നിലവില്‍ 45 വയസ്. അതായത് ശിഖര്‍ ധവാനെക്കാള്‍ 10 വയസ് കൂടുതലാണ് ഭാര്യ ആയിഷക്കുള്ളത്. എന്നാല്‍ ഈ വ്യത്യാസം ഇരുവരുടെയും ജീവിതത്തെ ബാധിച്ചിട്ടില്ല. തന്റെ അടുത്ത സുഹൃത്തും ശക്തിയും തന്റെ ഭാര്യയാണെന്നാണ് ധവാന്‍ പറയുന്നത്. പ്രായത്തെ പ്രണയംകൊണ്ട് തോല്‍പ്പിക്കുകയാണ് ഇരുവരും.

ആയിഷയുടെ രണ്ടാം വിവാഹം
ശിഖര്‍ ധവാനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആയിഷ് മുഖര്‍ജി നേരത്തെ ഒരു വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചിതരാവുകയും ചെയ്തിരുന്നു. വെസ്റ്റ് ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസിലേക്ക് ഓസ്‌ട്രേലിയയിലെത്തിയത്. അവിടെ പഠിച്ച് വളര്‍ന്ന ആയിഷ ആദ്യം വിവാഹം ചെയ്തത് ഒരു ഓസ്‌ട്രേലിയന്‍ ബിസിനസ് കാരനെയാണ്. 2000ല്‍ ഇവര്‍ക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. 2005ല്‍ ഇവര്‍ക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചു. പിന്നീട് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും വേര്‍പിരിഞ്ഞു. കായിക മത്സരങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ആയിഷ് പരിശീലനം ലഭിച്ച കിക്ക് ബോക്‌സറാണ്. ക്രിക്കറ്റിലും ഫുട്‌ബോളിലും ആയിഷ ഒരു കൈ നോക്കിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ തുടങ്ങിയ പ്രണയം
ഫേസ്ബുക്കില്‍ സമയം ചിലവിടെയാണ് ആയിഷയുടെ ചിത്രം ആദ്യമായി ധവാന്റെ ശ്രദ്ധയില്‍ പെടുന്നത്. ആദ്യ കാഴ്ചയില്‍ത്തന്നെ ധവാന്‍ ബൗള്‍ഡ്. ധവാന്‍ അയച്ച ഫ്രണ്ട് റിക്വസ്റ്റ് ആയിഷ അംഗീകരിച്ചു. അത് പുതിയൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു. നിരന്തരം ചാറ്റ് ചെയ്തിരുന്ന ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി. ധവാന്‍ ഇക്കാര്യം ഹര്‍ഭജന്‍ സിങ്ങുമായി സംസാരിച്ചു. ഹര്‍ഭജന്‍ ആയിഷയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും ധവാനൊരു വിഷയമല്ലായിരുന്നു.

ആഘോഷമാക്കിയ വിവാഹം
ശിഖര്‍ ധവാന്റെ തീരുമാനത്തോട് വലിയ എതിര്‍പ്പ് കുടുംബത്തിനുണ്ടായിരുന്നു. എന്നാല്‍ ധവാന്റെ താല്‍പര്യത്തിന് ഒടുവില്‍ കുടുംബം വഴങ്ങി. ധവാന്റെ പിതാവ് മഹേന്ദ്ര പാല്‍ ധവാനായിരുന്നു കൂടുതല്‍ എതിര്‍പ്പ്. ഒടുവില്‍ അദ്ദേഹവും ധവാന്റെ ആഗ്രഹത്തിനൊപ്പം നിന്നു. 2009ല്‍ വിവാഹ നിശ്ചയം. പിന്നീട് വിവാഹം നടന്നത് 2012 ഒക്ടോബര്‍ 30ന്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.


Click it and Unblock the Notifications