ദുബൈ: ദുബൈ ഗ്ലോബല്‍ സോക്കര്‍ പുരസ്കാരം വാങ്ങാനെത്തിയ യുവന്റസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. കുടുംബത്തോടൊപ്പം ദുബൈയിലെ ചടങ്ങില്‍ പങ്കെടുത്ത റൊണാള്‍ഡോ ധരിച്ച വാച്ചാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. റോളക്സിന്റെ ഏറ്റവും വിലപിടിപ്പുള്ള വാച്ചാണ് താരം അണിഞ്ഞത്.
ഏകദേശം 200000 പൗണ്ടാണ് അദ്ദേഹം അണിഞ്ഞ ആഭരണങ്ങളുടെ വില. ഡെയ്ലി മെയ്ലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇതോടൊപ്പം ഡയമണ്ടിന്റെ ഒരു ബാന്റും വിരലില്‍ 50,000 പൗണ്ട് വരുന്ന വെഡ്ഡിങ് റിങും അണിഞ്ഞാണ് റൊണാള്‍ഡോ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. റോളക്സിന്റെ സ്പെഷ്യല്‍ എഡിഷന് വാച്ചിന്റെ വില 380,000 പൗണ്ടാണ്.
പുതുവര്‍ഷത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് മരിയ ഷറപ്പോവ
18കാരറ്റ് വെറ്റ് ഗോള്‍ഡിലും 30 കാരറ്റ് ഡയമണ്ടിലുമാണ് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 2019ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡാണ് ദുബൈയില്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ചത്. 2019ല്‍ താരതമ്യേന വലിയ നേട്ടമുണ്ടാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല. യൂറോപ്യന്‍ പുരസ്കാരത്തിലും ഫിഫ പുരസ്കാരത്തിലും ബാലന്ദ്യോറിലുമെല്ലാം മെസ്സിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ റൊണാള്‍ഡോയ്്ക്ക് സാധിച്ചില്ല.