For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രംപ് ഉദ്ഘാടനം ചെയ്യുന്ന മൊട്ടേര സ്റ്റേഡിയത്തിലേക്ക് നിര്‍മിച്ചയാളെ ക്ഷണിച്ചില്ല

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്സ്‌റ്റേഡിയമായി അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം മാറുമ്പോള്‍ ഉദ്ഘാടന ചടങ്ങിലേക്ക് സ്റ്റേഡിയം നിര്‍മിച്ചയാളെ ക്ഷണിച്ചില്ല. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ആണ് ഉദ്ഘാടനം നടത്തുന്നത്.

ആഴ്ചകളോളമായി സ്‌റ്റേഡിയം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍, 1983ല്‍ ഈ സ്‌റ്റേഡിയത്തിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്ത ജെയ്കൃഷ്ണയെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് അന്ന് ഗുജറാത്ത് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപമായി സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നിര്‍മിച്ചതെന്ന് ജെയ്കഷ്ണ പറഞ്ഞു. എന്നാല്‍, സ്റ്റേഡിയം വിപുലമാക്കിയപ്പോള്‍ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചില്ല.

moterastadiuminauguration

അന്നത്തെ മുഖ്യമന്ത്രി മാധവ്‌സിന്‍ഹ് സോളങ്കിയായിരുന്നു സ്ഥലം അനുവദിച്ചിരുന്നത്. പ്രത്യേക ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അന്നത്തെ പ്രതിപക്ഷ പാര്‍ട്ടകള്‍ അതിന് എതിരുനിന്നെങ്കിലും സ്റ്റേഡിയം നിര്‍മാണവുമായി മുന്നോട്ടുപോയി. പിന്നീട് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അത് വിപുലീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായി മാറുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1,10,000 ആളുകളെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സ്റ്റേഡിയം.

Story first published: Monday, February 24, 2020, 14:34 [IST]
Other articles published on Feb 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+