Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ നിന്നുള്ള ഈ ഇടവേള എം എസ് ധോണിക്ക് ഗുണം ചെയ്യും: ഡീന്‍ ജോണിസ്

സിഡ്‌നി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ മടങ്ങിവരവ് ഏറെ നാളായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ഏറെ സമ്മാനിച്ചിട്ടുള്ള ധോണി 2019ലെ ഏകദിന ലോകകപ്പിലെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് ടീമില്‍ നിന്ന് ഇടവേളയെടുത്തത്. അന്നത്തെ മത്സരത്തില്‍ ധോണിയുടെ റണ്ണൗട്ടാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്. തോല്‍വിയുടെ നൈരാശ്യത്തിലെന്നോണം ഇടവേളയെടുത്ത ധോണി മടങ്ങിവരുമോ അതോ വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എന്തായാലും ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ധോണി കളിക്കും. ഇപ്പോഴിതാ ധോണിയുടെ മടങ്ങിവരവിനെക്കുറിച്ചും ഇടവേളയെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും ടെലിവിഷന്‍ അവതാരകനുമായ ഡീന്‍ ജോണിസ്.നിലവിലെ ഇടവേള ധോണിക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഈ അവസരത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ റിഷഭ് പന്തിനും കെ എല്‍ രാഹുലിനും ഒപ്പം നില്‍ക്കാനാണ് സാധ്യത. ധോണി ഐപിഎല്ലില്‍ തിളങ്ങിയാല്‍ തിരിച്ചുവരവ് സാധ്യത ഉയരും.എന്നാല്‍ മറിച്ചാണെങ്കില്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഡോറുകള്‍ അടക്കപ്പെടും. എന്നാല്‍ വാതിലുകള്‍ ഇപ്പോഴും അദ്ദേഹത്തിന് മുന്നില്‍ തുറന്നുകിടക്കുകയാണ്.

deanjonesanddhoni

നിലവിലെ ഇടവേള അദ്ദേഹത്തിന് ഏറെ ഗുണം ചെയ്യും.എന്നാല്‍ പ്രായമായാല്‍ ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുക പ്രയാസമാണ്'-ജോണിസ് ടൈസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ധോണിയുടെ സൂപ്പര്‍ സ്റ്റാറും മഹാനുമാണ്.അദ്ദേഹത്തിന്റെ പ്രകടനം എപ്പോഴും മഹത്തായ അനുഭവമാണ് നല്‍കിയിട്ടുള്ളത്. ധോണിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഫിനിഷറാരെന്നതാണ് വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയക്കുവേണ്ടി 9000 അന്താരാഷ്ട്ര റണ്‍സുകളാണ് ജോണിസ് നേടിയത്. ഇതില്‍ 11 ടെസ്റ്റ് സെഞ്ച്വറിയും 7 ഏകദിന സെഞ്ച്വറിയും ഉള്‍പ്പെടും.

ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നതിനായി ധോണി നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പാതി വഴിയില്‍ കൊറോണ പരിശീലനം മുടക്കി. ഇപ്പോള്‍ സെപ്തംബറിലും നവംബറിലുമായി ഐപിഎല്‍ നടക്കുമെന്ന പ്രഖ്യാപനമെത്തിയതോടെ വീണ്ടും ധോണി പരിശീലനം ആരംഭിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് തവണ കിരീടത്തിലേക്ക് നയിക്കാന്‍ ധോണിക്കായി.

ഐപിഎല്ലിനെ പ്രകടനത്തിലൂടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാമെന്നാണ് ധോണി പ്രതീക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊറോണ കാരണം ടി20 ലോകകപ്പ് നീട്ടിയത് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ സാധ്യത ഉയര്‍ത്തുന്നു. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ റിഷഭ് പന്തോ കെ എല്‍ രാഹുലോ ആണ് ഇന്ത്യക്കുവേണ്ടി വിക്കറ്റ് കീപ്പറാവുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങുന്ന രാഹുലിനെ സ്ഥിര കീപ്പറാക്കാനും തീരുമാനിച്ചാല്‍ ധോണിയുടെ മടങ്ങിവരവ് സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയാവും.

Story first published: Saturday, July 25, 2020, 10:41 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+