വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റ് മത്സരങ്ങള്‍ക്ക് കേരളവും, സഞ്ജുവിനും പിന്തുണയെന്ന് ബിസിസിഐ ജോ. സെക്രട്ടറി ജയേഷ്

കൊച്ചി: ബിസിസിഐ ജോയന്റ് സെക്രട്ടറിയായി മലയാളി ജയേഷ് ജോര്‍ജ് സ്ഥാനമേറ്റെടുക്കുമ്പോല്‍ കേരളത്തിനും പ്രതീക്ഷകളേറെ. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകാറുള്ള കേരളത്തിലേക്ക് കൂടുതല്‍ മത്സരങ്ങള്‍ എത്തിക്കുന്നതിനോടൊപ്പം യുവ കളിക്കാരെ ദേശീയതലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ജയേഷിന് കഴിയും. ഇതേക്കുറിച്ച് നിലവില്‍ കെ.സി.എ പ്രസിഡന്റായ ജയേഷ് ജോര്‍ജ് പ്രതികരിക്കുകയും ചെയ്തു.

കേരളത്തിലും ടെസ്റ്റ് മത്സരങ്ങള്‍

കേരളത്തിലും ടെസ്റ്റ് മത്സരങ്ങള്‍

കേരളത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കും വേദിയൊരുക്കുക തന്റെ പരിഗണനയിലുണ്ടെന്ന് ജയേഷ് പറഞ്ഞു. കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമെന്നും സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാരുടെ മികച്ച പ്രകടനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജയേഷ് പ്രതികരിച്ചു. കരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ച ജയേഷ് ബിസിസിഐ അമരത്തേക്ക് എത്തുമ്പോള്‍ കേരളത്തിന് അര്‍ഹതപ്പെട്ട പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

സഞ്ജുവിനും തമ്പിക്കും നേട്ടമാകും

സഞ്ജുവിനും തമ്പിക്കും നേട്ടമാകും

കാര്യവട്ടം സ്റ്റേഡിയം ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്നാണ് ജയേഷിന്റെ വിലയിരുത്തല്‍. സഞ്ജു സാംസണ്‍, ബാസില്‍ തമ്പി തുടങ്ങിയ കളിക്കാര്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധലഭിക്കാന്‍ വേണ്ടതും ചെയ്യും. കേരളത്തിലെ ക്രിക്കറ്റ് ഉയര്‍ച്ചയ്ക്കായി കൂടുതല്‍ മത്സരങ്ങള്‍ എത്തിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രധാന്യം നല്‍കും. കഴിഞ്ഞ മൂന്നുവര്‍ഷമായി ഫണ്ട് വേണ്ടവിധം ലഭിക്കുന്നില്ല. ഇനി കാര്യങ്ങള്‍ സുഗമമമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിഹാസതുല്യനായി റൊണാള്‍ഡോ; കരിയറില്‍ 700-ാം ഗോള്‍, മെസ്സിയും അരികെ

അഭിമാനകരമായ നേട്ടമെന്ന് ജയേഷ്

അഭിമാനകരമായ നേട്ടമെന്ന് ജയേഷ്

ബിസിസിഐ ജോയന്റ് സെക്രട്ടറി പോലൊരു പ്രധാനപ്പെട്ട സ്ഥാനം താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയേഷ് സൂചിപ്പിച്ചു. ചില കമ്മറ്റികളില്‍ ചെറിയ പോസ്റ്റുകളാണ് പ്രതീക്ഷിച്ചത്. കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. ബിസിസിഐ പോലുള്ള ഒരു സ്ഥാപനത്തിന്റെ അമരത്തെത്തിയതില്‍ വ്യക്തിപരമായി അഭിമാനമുണ്ടെന്നും സൗരവ് ഗാംഗുലിക്കൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോ യോഗ്യത; ഗോള്‍ വര്‍ഷവുമായി ഇംഗ്ലണ്ട്, പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ഉക്രെയ്ന് യോഗ്യത

വീണ്ടുമൊരു മലയാളി

വീണ്ടുമൊരു മലയാളി

എസ് കെ നായര്‍ക്കും ടി സി മാത്യുവിനും ശേഷമാണ് മലയാളി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത് വരുന്നത്. എസ് കെ നായര്‍ ബിസിസിഐ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചിരുന്നു. മാത്യു വൈസ് പ്രസിഡന്റായിരുന്നു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി ക്രിക്കറ്റ് ഭരണ നേതൃത്വത്തിലേക്ക് എത്തിയ ജയേഷിന് ഈ രംഗത്തെ പരിചയസമ്പന്നത തുണയാകും. എറണാകുളം സ്വാന്റന്‍സ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു.

Image Source: Jayesh George https://www.facebook.com/jayesh.george.31

Story first published: Tuesday, October 15, 2019, 12:22 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X