വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്നു മിര്‍സ മാലിക്ക്... സാനിയയുടെ കുടുംബത്തിലേക്ക് ഒരാള്‍കൂടി, ചിത്രം പങ്കുവച്ച് സൂപ്പര്‍ താരം

സാനിയ-ശുഐബ് ദമ്പതികള്‍ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നു

ദില്ലി: ഇന്ത്യയുടെ ടെന്നീസ് സെന്‍സേഷന്‍ സാനിയാ മിര്‍സ അമ്മയാവാനൊരുങ്ങുന്നു. സാനിയക്കും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിനും കുഞ്ഞ് ജനിക്കാന്‍ പോവുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വര്‍ഷം ഒക്ടോബറിലായരിക്കും പുതിയൊരാള്‍ കൂടി ഇരുവരുടെയും കുടുംബത്തിലേക്കു വരുന്നത്. ഏപ്രില്‍ 12ന് സാനിയയും ശുഐബും തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും തേടി പുതിയ സന്തോഷവാര്‍ത്തയെത്തിയിരിക്കുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ശുഐബും വിവാഹിതരായത്.

1

പരിക്കുമൂലം 31 കാരിയായ സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. സാനിയ തന്നെയാണ് താന്‍ അമ്മയാവാന്‍ പോവുന്നുവെന്ന കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്. സാനിയയുടെ പിതാവും കോച്ചുമായ ഇമ്രാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഐപിഎല്‍: തിരിച്ചുവരണം മുംബൈക്ക്, തോല്‍വിക്കു ബ്രേക്കിടാന്‍ ഹൈദരാബാദും... തീപ്പൊരി പാറും ഐപിഎല്‍: തിരിച്ചുവരണം മുംബൈക്ക്, തോല്‍വിക്കു ബ്രേക്കിടാന്‍ ഹൈദരാബാദും... തീപ്പൊരി പാറും

'തന്റെ ആ റെക്കോര്‍ഡ് തകര്‍ത്താല്‍ ഷാംപെയിന്‍ പങ്കുവെക്കാം'; കോലിക്ക് സച്ചിന്റെ വാഗ്ദാനം'തന്റെ ആ റെക്കോര്‍ഡ് തകര്‍ത്താല്‍ ഷാംപെയിന്‍ പങ്കുവെക്കാം'; കോലിക്ക് സച്ചിന്റെ വാഗ്ദാനം

ഫ്രഞ്ച് ഓപ്പണിലൂടെ ടെന്നീസിലേക്കു തിരിച്ചുവരാനാണ് ശ്രമമെന്നു ഈ വര്‍ഷമാദ്യം സാനിയ പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഗോവന്‍ ഫെസ്റ്റിലാണ് അമ്മയാവാനൊരുങ്ങുന്നതിനെക്കുറിച്ചു താരം സൂചന നല്‍കിയത്. കുഞ്ഞ് ജനിച്ചാല്‍ തന്റെയും ഭര്‍ത്താവിന്റെയും പേരിന്റെ അവസാനത്തിലുള്ള മാലിക്ക്- മിര്‍സ എന്നതു കൂടി ചേര്‍ത്തായിരിക്കും പേരിടുകയെന്ന് സാനിയ വ്യക്തമാക്കിയിരുന്നു. പെണ്‍കുഞ്ഞിനെയാണ് ഭര്‍ത്താവ് ആഗ്രഹിക്കുന്നതെന്നും ടെന്നീസ് സുന്ദരി വെളിപ്പെടുത്തിയിരുന്നു.

Story first published: Tuesday, April 24, 2018, 10:58 [IST]
Other articles published on Apr 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X