Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിശീലന ചലഞ്ചുമായി ഫെഡറര്‍, വീഡിയോ കോലിക്കും ടാഗ് ചെയ്തു

ബേസല്‍: കൊറോണ വൈറസ് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ ലോകമാകെ സ്തംഭിച്ചിരിക്കുകയാണ്. കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പം വീടുകളില്‍ കഴിയുകയാണ്. വീട്ടിലാണെങ്കിലും പരിശീലനം മുടക്കാന്‍ ആരും തയ്യാറല്ല. ഏറ്റവും ഒടുവിലായി സ്വിസ് ടെന്നിസ് സൂപ്പര്‍ താരം റോജര്‍ ഫെഡററാണ് തന്റെ പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഫെഡറര്‍ തന്റെ വ്യത്യസ്തമായ പരിശീലന വീഡിയോയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ടെന്നിസ് ബോള്‍ ഭിത്തിക്കടുത്തുനിന്ന് താഴെപോകാതെ തുടര്‍ച്ചയായി അടിച്ചാണ് ഫെഡററുടെ പരിശീലനം. ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്യുക മാത്രമല്ല ഫെഡറര്‍ ചെയ്തത്. തന്റെ സഹതാരങ്ങള്‍ക്ക് ടാഗ് ചെയ്തതിന്റെ കൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയേയും ഫെഡറര്‍ ചലഞ്ചിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ചലഞ്ചിന്റെ വീഡിയോ അയക്കൂ,ഞാന്‍ ചില പൊടിക്കൈകളും പറഞ്ഞുതരാമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മുന്‍ ലോക ഒന്നാം നമ്പറുകാരനായ ഫെഡററുടെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. 38കാരനായ താരത്തിന് പരിക്കുകള്‍ കടുത്ത തിരിച്ചടി നല്‍കുന്നു. നിലവിലെ നാലാം റാങ്കുകാരനായ ഫെഡറര്‍ ഇതുവരെ 103 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 20 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ ഉള്‍പ്പെടും. എട്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഫെഡറര്‍ ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും നേടിയിട്ടുണ്ട്.എട്ട് ഡബിള്‍സ് കിരീടവും താരത്തിന്റെ പേരിലുണ്ട്.

rogerfederer

വീടുകളില്‍ കഴിയുന്ന താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വ്യത്യസ്ത ചലഞ്ചിലൂടെ സജീവമാണ്. കഴിഞ്ഞ ദിവസം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചലഞ്ചുമായി രംഗത്തെത്തിയിരുന്നു. 45 സെക്കന്റിനുള്ളില്‍ കൂടുതല്‍ തവണ നിലത്തുകിടന്ന് കാലുയര്‍ത്തി കൈകള്‍ക്കൊണ്ട് കാലില്‍ തൊടുക എന്നതായിരുന്നു റൊണാള്‍ഡോയും ചലഞ്ച്. ഇതില്‍ അദ്ദേഹം തന്നെ വിജയിക്കുകയും ചെയ്തു. നിലവില്‍ ലോകത്തിലെ എല്ലാ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ബുണ്ടസ്ലീഗ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു. കര്‍ശന നിയന്ത്രങ്ങള്‍ പാലിച്ചായിരുന്നു പരിശീലനം. അമേരിക്ക, സ്‌പെയിന്‍, ഇറ്റലി എന്നിവടങ്ങിലാണ് കൂടുതലായും കൊറോണ വൈറസ് കാര്യമായി ബാധിച്ചത്. സ്‌പെയിനില്‍ വലിയതോതില്‍ വ്യാപനം നടന്നതിനാല്‍ ദീര്‍ഘനാളത്തേക്ക് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിന്റെ വീഡിയോ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്, പിഎസ്ജിയുടെ നെയ്മര്‍, ബാഴ്‌സലോണയുടെ മെസ്സി തുടങ്ങിയവരും പങ്കുവെച്ചിരുന്നു. ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ കൊറോണ വൈറസ് വ്യാപിച്ചവര്‍ക്ക് സംഭാവന നല്‍കാന്‍ ക്യാംപെയ്‌നും ആരംഭിച്ച് കഴിഞ്ഞു.

Story first published: Wednesday, April 8, 2020, 14:10 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+