Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാലിക്കുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തി സാനിയ

ഹൈദരാബാദ്: ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്ററുമായ ഷുഹൈബ് മാലിക്കിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് മനസ്സുതുറന്ന് ടെന്നീസ് താരം സാനിയ മിര്‍സ. 2010 ഏപ്രില്‍ 12ന് ഹൈദരാബാദില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് സാനിയ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.

ഞങ്ങള്‍ക്ക് പരസ്പരം പൊതുവായി അറിയാമായിരുന്നെന്ന് സാനിയ പറഞ്ഞു. വൈകീട്ട് ആറു മണിക്കു ശേഷം പക്ഷികളെ പോലും കാണാന്‍ കിട്ടാത്ത ഹൊബാര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ ഞങ്ങള്‍ ആകസ്മികമായി കണ്ടുമുട്ടുകയായിരുന്നു. അവിടെ കണ്ടുമുട്ടിയത് വിധിയായിരുന്നിരിക്കണം. എന്നാല്‍ ഞാനവിടെ ഉണ്ടെന്നറിഞ്ഞ് അദ്ദേഹം മനപ്പൂര്‍വ്വം അവിടേയ്ക്ക് വന്നതായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നതെന്നും സാനിയ തുറന്നുപറഞ്ഞു.

Tennis player Sania Mirza first meeting with Shoaib Malik

രണ്ടു വര്‍ഷമായി പ്രസവാവധിയിലായിരുന്ന സാനിയ 2020 ജനുവരിയില്‍ ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിലൂടെ മത്സരങ്ങളിലേക്ക് മടങ്ങിവരുമെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഹൊബാര്‍ട്ടിലും തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണിലും സാനിയ കളിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സാനിയ തന്റെ ആദ്യ മകന്‍ ഇസാന് ജന്മം നല്‍കിയത്. അവസാനമായി 2017 ഒക്ടോബറിലെ ചൈന ഓപ്പണില്‍ കളിച്ച സാനിയ നിലവില്‍ ലോക 38-ാം നമ്പര്‍ താരം ഉക്രൈനിലെ നാദിയ കിച്ചെനോക്കിനൊപ്പമാണ് ഹൊബാര്‍ട്ടില്‍ കളിക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ അമേരിക്കക്കാരനായ രാജീവ് റാം ആണ് സാനിയയുടെ പങ്കാളി. ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സാനിയ ശാരീരികക്ഷമത വീണ്ടെടുത്തതായി അറിയിച്ചു.

Story first published: Monday, December 9, 2019, 11:45 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+