Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കല്‍ മാറ്റിവെച്ച് ആന്‍ഡി മറെ സിംഗിള്‍സില്‍ തിരിച്ചുവരുന്നു; മുന്‍നിര താരങ്ങള്‍ക്ക് ഭീഷണിയാകും

ലണ്ടന്‍: ബ്രീട്ടന്റെ മുന്‍ ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരം ആന്‍ഡി മറെ സിംഗിള്‍സ് മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനിറങ്ങിയശേഷം മറെ സിംഗിള്‍സില്‍ കളത്തിലിറങ്ങിയിട്ടില്ല. തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്ന് ടെന്നീസ് കോര്‍ട്ടില്‍നിന്നും വിരമിക്കുകയാണെന്ന് അറിയിച്ച മറെ ശസ്ത്രക്രിയക്കുശേഷം കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ തീരുമാനിക്കുകയായിരുന്നു.

ക്യൂന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റില്‍ ഡബിള്‍സ് കളിച്ച താരം സിന്‍സിനാറ്റി ഓപ്പണിലൂടെ സിംഗിള്‍സിലും മടങ്ങിയെത്തുകയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള വൈല്‍ഡ്കാര്‍ഡ് എന്‍ട്രി മറെ സ്വീകരിച്ചു. വീണ്ടും തുടങ്ങുകയാണെന്ന് മറെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സെറീന വില്യംസിനൊപ്പം മിക്‌സഡ് ഡബിള്‍സിലും പിയറെ ഹ്യൂഗ്‌സിനൊപ്പം വിംബിള്‍ഡണ്‍ ഡബിള്‍സിലും ഇതിനിടെ മറെ പങ്കെടുത്തിരുന്നു.

andymurray

പരിക്ക് വില്ലനായതോടെയാണ് മറെ വിരമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ശസ്ത്രക്രിയ വിജയകരമായതോടെ താരം തിരിച്ചെത്തുകയായിരുന്നു. വേദനയില്‍ നിന്നും താന്‍ മുക്തനായെന്നാണ് ഇതേക്കുറിച്ച് മുന്ന് തവണ ഗ്രാന്‍സ്ലാം ജേതാവായ മറെ നേരത്തെ പറഞ്ഞത്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ദ്യോക്കോവിച്ച് എന്നിവര്‍ക്കൊപ്പം മുന്‍നിരയിലേക്ക് മടങ്ങിവരാന്‍ മറെയ്ക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Saturday, August 10, 2019, 14:21 [IST]
Other articles published on Aug 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+