ഐപിഎല്‍: അത് ശരിയല്ല, മോശം ഫീല്‍ഡര്‍മാരെ മാറ്റി കേമന്‍മാരെ ഇറക്കുന്നു!! തുറന്നടിച്ച് കൈഫ്
ദില്ലി: ഐപിഎല്ലില്‍ പല ടീമുകളും കളിക്കിടെ മോശം ഫീല്‍ഡര്‍മാരെ പിന്‍വലിച്ച് പകകരം മികച്ച താരങ്ങളെ ഗ്രൗണ്ടില്‍ ഇറക്കുന്നതിനെതിരേ ഇന്ത്യയുന്‍ മുന്‍ താരവും ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചുമായ മുഹമ്മദ് കൈഫ് രംഗത്ത്. ഇന്നു രാത്രി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായാണ് കൈഫിന്റെ പ്രതികരണം.
മോശം ഫീല്‍ഡര്‍മാരെ മാറ്റി പകരം മികച്ച ഫീല്‍ഡര്‍മാരെ ഇറക്കുകയെന്നത് നീതികരിക്കാനാവാത്ത കാര്യമല്ലെന്നു കൈഫ് ചൂണ്ടിക്കാട്ടി. ഈ സീസണില്‍ പല ടീമുകളും ഇതിനകം കളിക്കിടെ ഫീല്‍ഡര്‍മാരെ സബ്സ്റ്റിറ്റിയൂട്ടാക്കി ഇറക്കിയിട്ടുണ്ട്.

ഡല്‍ഹി- കെകെആര്‍ മല്‍സരം ഉദാഹരണം
ഡല്‍ഹിയും കൊല്‍ക്കത്ത നൈറ്റൈഡേഴ്‌സും തമ്മിലുള്ള മല്‍സരമാണ് കൈഫ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്്. മോശം ഫീല്‍ഡര്‍മാരെ പിന്‍വലിക്കുന്നു, പകരം നല്ല ഫീല്‍ഡര്‍മാര്‍ ഇറങ്ങുന്നു. ഡല്‍ഹി- കെകെആര്‍ മല്‍സരത്തില്‍ നാലോവര്‍ ബൗള്‍ ചെയ്ത ശേഷം പിയൂഷ് ചൗളയെ കെകെആര്‍ പിന്‍വലിച്ചു. പകരം റിങ്കു സിങാണ് ടീമിനായി ഫീല്‍ഡ് ചെയ്തതെന്ന് കൈഫ് ചൂണ്ടിക്കാട്ടുന്നു.

സര്‍ഫ്രാസിന്റെ പരിക്ക് സാരമുള്ളതല്ല
ഡല്‍ഹിയും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മല്‍സരത്തിലും ഇതേ കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടതായി കൈഫ് വ്യക്തമാക്കി. പരിക്കു മൂലം താന്‍ പിന്‍മാറുന്നുവെന്ന് പറഞ്ഞാണ് പഞ്ചാബ് താരം സര്‍ഫ്രാസ് ഖാന്‍ ഗ്രൗണ്ട് വിട്ടത്. പന്ത് അദ്ദേഹത്തിന്റെ ഗ്ലൗസുകളിലാണ് തട്ടിയതെന്നാണ് തോന്നിയത്. ടീമുകള്‍ കളിക്കിടെ ഫീല്‍ഡര്‍മാരെ മാറ്റുന്ന നടപടി ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

മധ്യനിരയുടെ പ്രകടനം
പഞ്ചാബിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്ന ഡല്‍ഹി തോല്‍വിയിലേക്കു വീണതില്‍ നിരാശനാണെങ്കിലും ഇതാണ് ഈ ടൂര്‍ണമെന്റെ സൗന്ദര്യമെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
ഡല്‍ഹിയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ മധ്യനിരയില്‍ നിന്നും മികച്ച പ്രകടനം ടീമിന് ആവശ്യമുണ്ട്. കോളിന്‍ ഇന്‍ഗ്രാം, ക്രിസ് മോറിസ് എന്നിവര്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ മിടുക്കുള്ളവരാണ്. അവരില്‍ നിന്നും ടീം കൂടുതല്‍ പ്രതീക്ഷിക്കുന്നതായും കൈഫ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications