അടിമുടി മാറി ഇന്ത്യന്‍ ടീം; പുത്തന്‍ ലുക്ക് പുറത്തുവിട്ടു, കൈയ്യടിച്ച് ആരാധകര്‍

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ലുക്ക് പുറത്തുവിട്ടു. കോലിയും സംഘവും കളിക്കാനിറങ്ങുന്ന പുതിയ ജഴ്‌സിയാണ് ബിസിസിഐ പുറത്തുവിട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യയുടെ പുരുഷടീമും വനിതാ ടീമും പുതിയ ജഴ്‌സിയണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ലോകകപ്പ് വര്‍ഷങ്ങളിലാണ് സാധാരണ ഇന്ത്യന്‍ ടീമിന്റെ ജഴ്സി സാധാരണയായി മാറ്റാറുള്ളത്. ലോകകപ്പിന് ഒരു മാസം മുമ്പ് പുതിയ ജഴ്സി പുറത്തിറക്കാറുള്ള ഇന്ത്യ ഇത്തവണ ചടങ്ങ് കുറച്ചുകൂടി നേരത്തേ ആക്കുകയായിരുന്നു. 2015ല്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ജഴ്സി മാറിയത്.

ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍
ഇത്തവണ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, അജിങ്ക്യ രഹാനെ, യുവതാരം പൃഥ്വി ഷാ വനിതാ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. നൈക്ക് ആണ് ഇന്ത്യന്‍ ജഴ്‌സിയുടെ ഒദ്യോഗിക പാര്‍ട്ണര്‍.

ജഴ്‌സിയിലെ പ്രധാന മാറ്റങ്ങള്‍
ജഴ്‌സിയില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ. കോളര്‍ ഏരിയയുടെ നിറം ഓറഞ്ചില്‍നിന്നും നീല ആക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യ 1983ല്‍ ലോകകപ്പ് നേടിയതും, 2007ല്‍ ടി20 ലോകകപ്പ് നേടിയതും, 2011ല്‍ രണ്ടാംതവണ ലോകകപ്പ് നേടിയതും കോളറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൈ ബ്ലൂവില്‍ നിന്നും അല്‍പം കൂടി ഡാര്‍ക്ക് ആയിട്ടുള്ളതാണ് പുതിയ ജഴ്‌സി. അതേസമയം, ഷോള്‍ഡര്‍ ഭാഗം സ്‌കൈ ബ്ലൂ തന്നെയാണ്. ഷോള്‍ഡറിന് സമീപത്തെ ത്രിവര്‍ണം മാറ്റി പകരം നൈക്കിന്റെയും ബിസിസിഐയുടെയും ലോഗോയും കൊണ്ടുവന്നു.

ഓസ്‌ട്രേലിയയില്‍ ജഴ്‌സി അവതരിപ്പിച്ചു
2015ല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ഓസ്ട്രേലിയയില്‍ വച്ചായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അന്നത്തെ ക്യാപ്റ്റനായ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം പുതിയ ജഴ്സിയില്‍ അണിനിരന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു ഇന്ത്യ പുതിയ ജഴ്സി പുറത്തിറക്കിയത്.

കോലിപ്പട പുതിയ ലുക്കില്‍
ഇന്ത്യന്‍ ടീമിനെ പുത്തന്‍ ജഴ്സിയില്‍ ഇത്തവണത്തെ ലോകകപ്പിനു മുമ്പു തന്നെ കാണാന്‍ ആരാധകര്‍ക്കു അവസരം ലഭിക്കും. ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടക്കുന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കോലിപ്പട പുതിയ ലുക്കിലാകും കളിക്കാനിറങ്ങുക. ഹൈദരാബാദില്‍ ആരംഭിക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള ശരിയായ ഒരുക്കമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications