Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ടെന്ന് ബിസിസിഐ

ലണ്ടന്‍: ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടി ആഘോഷമാക്കാമെന്ന ഇന്ത്യന്‍ കളിക്കാരുടെ ആഗ്രഹത്തിന് തുടക്കത്തിലെ തടയിട്ട് ബിസിസിഐ. ലോകകപ്പിലെ ആദ്യ 20 ദിവസം ഇവരെ അനുവദിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാര്‍ക്ക് മത്സരത്തില്‍ ഏകാഗ്രതയോടെ കളിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ഒന്നരമാസം നീണ്ടു നില്‍ക്കുന്നതാണ്. തുടക്കം മുതല്‍ ഭാര്യമാരെ അനുവദിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിദേശ പര്യടനങ്ങള്‍ക്കിടയില്‍ കളിക്കാര്‍ക്ക് പങ്കാളികളെ അനുദിക്കാറുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥനപ്രകാരാമാണ് ബിസിസിഐ ഇതിന് അനുമതി നല്‍കിയത്.

bcci

ടീം മത്സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ ഭാര്യമാര്‍ക്കൊപ്പമുള്ള ചുറ്റിയടി വാര്‍ത്തയാകാറുണ്ട്. എന്നാല്‍, സമീപകാലത്ത് ഇന്ത്യ വിദേശങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഇക്കാര്യം വിഷയമാകാറില്ല. വിവാദം ഒഴിവാക്കാന്‍ കൂടിയാണ് ഇത്തവണ ലോകകപ്പിന് ഭാര്യമാരെ അനുവദിക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ കാരണം. മെയ് 22നാണ് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്.

ഇത്തവണ ടീം അംഗങ്ങളുടെ പങ്കാളികളെ ടീം ബസ്സില്‍ യാത്ര ചെയ്യാനും അനുവദിക്കില്ല. അവര്‍ക്കായി മറ്റൊരു വാഹനം വേണമെന്ന നിലപാടിലാണ് ബിസിസിഐ. ടീം ബസ്സില്‍ ടീം അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാനാണ് നിര്‍ദ്ദേശം. അതേസമയം, ഭാര്യമാരുടെ സാന്നിധ്യം പ്രകടനത്തില്‍ സ്വാധീനം ചെലുത്താറുണ്ടെന്നാണ് വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ വാദം.

Story first published: Friday, April 19, 2019, 17:17 [IST]
Other articles published on Apr 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+