വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് പണികിട്ടി; പരമ്പര ജയിച്ചിട്ടും ടീമിന് നാണക്കേട്

Indian team fined by ICC for slow over-rate during fifth T20I against New Zealand

ദുബായ്: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയിട്ടും ഇന്ത്യയുടെ വിജയത്തില്‍ കല്ലുകടി. നാലാം മത്സരത്തിന് പിന്നാലെ അഞ്ചാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് പിഴ ശിക്ഷ വിധിച്ചു. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാരെ മെരുക്കാന്‍ അധികസമയം ചെലവഴിച്ചത് മത്സരഫീയുടെ 20 ശതമാനമാണ് ടീം ഇന്ത്യയ്ക്ക് ഐസിസി പിഴ വിധിച്ചത്.

അഞ്ചാം ടി20യില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞതെന്ന് ഫീല്‍ഡ് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഐസിസി ഐലൈറ്റ് പാനല്‍ മാച്ച് റഫറിയായ ക്രിസ് ബ്രോഡ് ടീമിന് പിഴ ശിക്ഷ വിധിക്കുകയായിരുന്നു. രോഹിത് ശര്‍മ കുറ്റം സമ്മതിച്ചതിനാല്‍ വിശദീകരണം ആവശ്യമായി വന്നില്ല. മത്സരത്തില്‍ ഇന്ത്യ 7 റണ്‍സിന് ജയിക്കുകയും പരമ്പര 5-0ത്തിന് സ്വന്തമാക്കുകയും ചെയ്തിരുന്നു.

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ x പാക് സെമി 'ഫൈനല്‍'... ഇതാണ് കളി, മിസ്സാക്കരുത്, ആര് നേടും?അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ x പാക് സെമി 'ഫൈനല്‍'... ഇതാണ് കളി, മിസ്സാക്കരുത്, ആര് നേടും?

indiateamfines

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനും ഇന്ത്യന്‍ ടീമിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാത്തതിന് ഇന്ത്യയ്ക്ക് മത്സരഫീസിന്റെ 40 ശതമാനമാണ് ശിക്ഷ ലഭിച്ചത്. ആവേശകരമായ മാറിയ മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറില്‍ മത്സരം സ്വന്തമാക്കിയിരുന്നു. ഐസിസിയുടെ 2.22 കോഡ് പ്രകാരം ഇന്ത്യന്‍ ടീമിന് മേല്‍ പിഴ ചുമത്താവുന്ന കുറ്റമായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Story first published: Tuesday, February 4, 2020, 8:54 [IST]
Other articles published on Feb 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X