Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപിനെ നേരിടാന്‍ ഓസ്‌ട്രേലിയയ്ക്ക് പരിശീലനം; പന്തെറിഞ്ഞുകൊടുത്തത് കോഴിക്കോട്ടുകാരന്‍

ദില്ലി: ഏകദിന പരമ്പര നിര്‍ണയിക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കച്ചമുറുക്കി ഓസ്‌ട്രേലിയ ഇറങ്ങുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യക്കാരില്‍നിന്നുതന്നെ പരിശീലനവുമായാണ് ഓസ്‌ട്രേലിയ ദില്ലിയിലെ ഫിറോഷ് ഷാ കോട്‌ല മൈതാനത്ത് കളിക്കാനിറങ്ങുക. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ നേരിടാന്‍ ബുദ്ധിമുട്ടുന്ന കുല്‍ദീപ് യാദവിനെ നേരിടാന്‍ ചൈനാമെന്‍ ബൗളറെ ഇറക്കിയായിരുന്നു ഓസീസ് താരങ്ങളുടെ പരിശീലനം.

കോഴിക്കോട്ടുകാരനായ ചൈനാമെന്‍ ബൗളര്‍ കെ കെ ജിയാസ് ആണ് ഓസ്‌ട്രേലിയയ്ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുത്തത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന കുല്‍ദീപിനെ നേരിടാന്‍ ജിയാസിന്റെ സേവനം ഓസ്‌ട്രേലിയയെ തുണയ്ക്കുമന്നാണ് പ്രതീക്ഷ. ഭിവാനി സ്വദേശിയായ ലെഗ് സ്പിന്നര്‍ പ്രദീപ് സാഹുവും ഓസ്‌ട്രേലിയയ്ക്കായി പന്തെറിഞ്ഞുകൊടുത്തു.

ദില്ലിയിലെ പിച്ചില്‍ ഓസീസിന്റെ ഒരുക്കം

ദില്ലിയിലെ പിച്ചില്‍ ഓസീസിന്റെ ഒരുക്കം

പരിശീലന വേളയില്‍ ഇരുവരും നീണ്ട സ്‌പെല്ലുകളില്‍ ബാറ്റ്‌സ്മാന്മാര്‍ക്കായി പന്ത് എറിഞ്ഞുകൊടുത്തു. ദില്ലിയിലെ പിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുന്നതാകുമന്നൊണ് കരുതുന്നത്. സ്പന്നര്‍മാരെ നേരിടുന്നതില്‍ മികവു കാട്ടാത്ത ഓസ്‌ട്രേലിയയ്ക്ക് നെറ്റ്‌സിനെ പരിശീലനം ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. ഓസ്‌ട്രേലിയയ്ക്കായി നേരത്തെയും പന്തെറിഞ്ഞു നല്‍കിയിട്ടുണ്ടെന്ന് സാഹു പറഞ്ഞു.

ജിയാസും പ്രദീപ് സാഹുവും

ജിയാസും പ്രദീപ് സാഹുവും

പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന പരമ്പരയില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് സാഹു നെറ്റ്‌സില്‍ പന്തെറിഞ്ഞു നല്‍കിയിരുന്നു. ഓസ്‌ട്രേലിയയുടെ സ്പിന്‍ ബൗളിങ് പരിശീലകനായ ശ്രീധര്‍ ശ്രീറാം ആണ് ഇന്ത്യന്‍ ബൗളര്‍മാരെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്കായി വിളിച്ചത്. കേരള മാക്‌സ്‌വെല്‍ എന്ന് വിളിപ്പേരുള്ള ജിയാസ് നേരത്തെ ദില്ലി ഐപിഎല്‍ ടീമിലെത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിയാന്‍ കഴിഞ്ഞത് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് ഇവരുടെയും പ്രതീക്ഷ.

ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര

ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര

ലോകകപ്പിന് മുന്‍പുള്ള പരമ്പര സ്വന്തമാക്കാനാണ് ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടേയും ശ്രമം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയും മൂന്നും നാലും മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയയും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ പരമ്പരയിലെ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചാം മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

Story first published: Wednesday, March 13, 2019, 10:57 [IST]
Other articles published on Mar 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+