ഐപിഎല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹം; മനസ് തുറന്ന് മുന്‍ സിംബാബ്‌വെ താരം തൈബു
ഹരാരെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ സിംബാബ്‌വെ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന തദേന്ത തൈബു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് തൈബു. ഐപിഎല്ലില്‍ കളിച്ച ആദ്യ സിംബാബ്‌വെ താരവും തൈബുവാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടമാണെന്നും ഐപിഎല്ലിലെയോ രഞ്ജി ട്രോഫിയിലെയോ ഒരു ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് തൈബു പറഞ്ഞത്.
2001ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച തൈബു 2012ലാണ് അവസാനമായി ദേശീയ ടീമിനുവേണ്ടി കളിച്ചത്. പരിക്കും മോശം ഫോമുമാണ് പ്രതിഭാശാലിയായ താരത്തിന്റെ കരിയറിന് തിരിച്ചടിയായത്. സമീപകാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ അത് നഷ്ടപ്പെട്ടുവെന്നും തൈബു പറഞ്ഞു. തന്റെ ആഗ്രഹം ഭാവിയില്‍ നടക്കുമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് തൈബു. 36കാരനായ തൈബു സിംബാബ്‌വെയ്ക്ക് വേണ്ടി 28 മത്സരത്തില്‍ നിന്ന് 1546 റണ്‍സും 150 ഏകദിനത്തില്‍ നിന്ന് 3393 റണ്‍സും 16 ടി20യില്‍ നിന്ന് 254 റണ്‍സും നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് വിക്കറ്റും രണ്ട് ഏകദിന വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications