ബംഗ്ലാദേശിന് കനത്ത തിരിച്ചടി; ഇന്ത്യക്കെതിരേ സൂപ്പര്‍ താരം കളിച്ചേക്കില്ല
ധാക്ക: ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ ഓപ്പണറും ടീമിലെ നിര്‍ണ്ണായക താരവുമായ തമിം ഇക്ബാല്‍ ഇന്ത്യന്‍ പരമ്പര കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് വിവരം. അതേ സമയംബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് തമീമിന്റെ പിന്മാറ്റത്തിന് പിന്നിലെന്നും അഭ്യൂഹമുണ്ട്.
ഇന്ത്യക്കെതിരേ മികച്ച റെക്കോഡുകളുള്ള തമീമിന്റെ അഭാവം ബംഗ്ലാദേശിന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്. തമീമിന് പകരമായി 32കാരന്‍ ഇമ്രുല്‍ കയീസിനെ ബംഗ്ലാദേശ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 2018ന് ശേഷം ബംഗ്ലാദേശിനുവേണ്ടി കളിക്കാത്ത കയീസിനോട് ടീമിനൊപ്പം ചേരാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. 30കാരനായ തമീം 58 ടെസ്റ്റില്‍ നിന്ന് 4327 റണ്‍സും 204 ഏകദിനത്തില്‍ നിന്ന് 6892റണ്‍സും 75 ട്വന്റി20യില്‍ നിന്ന് 1613 റണ്‍സും നേടിയിട്ടുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20യ്ക്കുള്ള ടീമിനെ ബംഗ്ലാദേശ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഷക്കീബ് അല്‍ ഹസന്റെ നായകത്വത്തിന് കീഴിലുള്ള ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. അതേ സമയം വിരാട് കോലിക്ക് വിശ്രമം അനുവദിച്ച് രോഹിത് ശര്‍മയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications