വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷോട്ട്പുട്ടില്‍ വീണ്ടും ദേശീയ റെക്കോര്‍ഡ് തിരുത്തി തേജീന്ദര്‍ പാല്‍; ഒളിമ്പിസ്‌ക് യോഗ്യതയ്ക്ക് അരികെ

ദില്ലി: ഇന്ത്യന്‍ ഷോട്ട്പുട്ട് താരം തേജീന്ദര്‍ പാല്‍ സിങ് ടൂര്‍ തന്റെ ദേശീയ റെക്കോര്‍ഡ് വീണ്ടും തിരുത്തി. 59-ാമത് നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് തേജീന്ദറിന്റെ പ്രകടനം. 20.75 മീറ്റര്‍ ദൂരമായിരുന്ന തന്റെ റെക്കോര്‍ഡ് 20.92 ആക്കിയാണ് തേജീന്ദര്‍ തിരുത്തിയെഴുതിയത്. കഴിഞ്ഞവര്‍ഷം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ തേജീന്ദര്‍ ഇതോടെ ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്കിനടുത്തെത്തുകയും ചെയ്തു.

ഒളിമ്പിക്‌സിന് 21.10 മീറ്റര്‍ ദൂരമാണ് യോഗ്യതാ മാര്‍ക്ക്. നിലവിലെ ഫോമില്‍ തേജീന്ദറിന് യോഗ്യതാ മാര്‍ക്ക് കടക്കാന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. മികച്ച താളത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞെന്ന് തേജീന്ദര്‍ പറഞ്ഞു. 21.40 വരെയാണ് താന്‍ ലക്ഷ്യമിട്ടിരുന്നത്. അവസാന അവസരത്തില്‍ അത് കടക്കുകയും ചെയ്തതാണ്. എന്നാല്‍, ഫൗള്‍ ആയത് തിരിച്ചടിയായെന്നും തേജീന്ദര്‍ വ്യക്തമാക്കി.

യൂറോ കപ്പ് യോഗ്യത; ഇറ്റലിക്കും സ്വീഡനും ജയം, സ്‌പെയ്‌നിന് സമനിലയൂറോ കപ്പ് യോഗ്യത; ഇറ്റലിക്കും സ്വീഡനും ജയം, സ്‌പെയ്‌നിന് സമനില

tajindertoor-

ചൈനയിലെ വുഹാനില്‍ നടക്കാനിരിക്കുന്ന ലോക മിലിട്ടറി ഗെയിംസ് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് മറികടക്കാനുള്ള മറ്റൊരു അവസരമാണ്. തനിക്ക് അതിന് കഴിയുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങളായ നോഹ് നിര്‍മല്‍ ടോം പുരുഷന്മാരുടെ വിഭാഗത്തിലും വികെ വിസ്മയ വനിതാ വിഭാഗത്തിലും 400 മീറ്ററില്‍ ജേതാക്കളായി.

Story first published: Sunday, October 13, 2019, 9:53 [IST]
Other articles published on Oct 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X