Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനേക്കാള്‍ പ്രധാനം ടി20 ലോകകപ്പ്; പാറ്റ് കമ്മിന്‍സ്

സിഡ്‌നി: ഇൗ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത താരങ്ങളിലൊരാളാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ടി20യില്‍ മികച്ച പ്രകടനം അവകാശപ്പെടാനുള്ള കമ്മിന്‍സിനെ 15.5 കോടി രൂപക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. കൊവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ഐപിഎല്ലിന്റെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടൂര്‍ണമെന്റ് നടക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലപാട് അറിയിച്ചിരിക്കുകയാണ് പാറ്റ് കമ്മിന്‍സ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനേക്കാള്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനാണ് പ്രധാന്യം നല്‍കുന്നതെന്ന് കുമ്മിന്‍സ് പറഞ്ഞു. അവസാന കുറച്ചുവര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. 2015ലെ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു.ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. ഐപിഎല്ലിനേക്കാള്‍ പ്രാധാന്യം ടി20 ലോകകപ്പിനാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സമയത്തും ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ല.

patcummins

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതും സാധ്യമല്ല.വിദേശ താരങ്ങള്‍ക്ക് യാത്രാവിലക്കുള്ളതും ഇന്ത്യയിലേക്ക് വിദേശ താരങ്ങള്‍ക്ക് പ്രവേശന വിലക്കുള്ളതും ടൂര്‍ണമെന്റിനെ ബാധിക്കും. ഇന്ത്യന്‍ താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തുകയെന്നതും സാധ്യമല്ല. ഐപിഎല്‍ ഒഴിവാക്കിയാല്‍ വന്‍ സാമ്പത്തിക ബുദ്ധിമുട്ട് ടീമുകള്‍ നേരിടേണ്ടി വരും. സ്‌പോണ്‍സര്‍മാര്‍ക്കും ബിസിസി ഐക്കും അത് ബാധ്യതയാകും. അതിനാല്‍ അല്‍പ്പം നീട്ടിവെച്ചാലും ടൂര്‍ണമെന്റ് നടത്താനുള്ള ശ്രമത്തിലാണ് ബിസിസി ഐ.

ഓസീസ് താരങ്ങള്‍ക്ക് നിലവില്‍ ആറ് മാസത്തെ യാത്രാവിലക്കാണുള്ളത്. കോവിഡ് 19 വലിയ കാര്യമായി ഓസ്‌ട്രേലിയയെ ബാധിച്ചിട്ടില്ലെങ്കിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ പരിശീലനം അടക്കം മുടങ്ങിയിരിക്കുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും ഓസ്‌ട്രേലിയയാണ്. കൊവിഡ് 19 നിയന്ത്രിക്കാനാവാതെ തുടരുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പിന്റെ നടത്തിപ്പും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മാറ്റമില്ലാതെ നിശ്ചയിച്ച സമയത്തുതന്നെ ടി20 ലോകകപ്പ് നടക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രോഗത്തിന്റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വന്‍ സാമ്പത്തിക ബാധ്യതയാണ് ടൂര്‍ണമെന്റ് പാതി വഴിക്ക് നിന്നുപോയതോടെ ക്ലബ്ബുകള്‍ നേരിടേണ്ടി വരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളുമെല്ലാം കൊവിഡ് ബാധിതര്‍ക്ക് സംഭാവനകളുമായി സജീവമായി രംഗത്തുണ്ട്. ബിസിസി ഐ 51 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Story first published: Tuesday, April 7, 2020, 16:49 [IST]
Other articles published on Apr 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+