Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് അയ്യരില്ല; മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍ യാദവ്

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ സൂര്യകുമാര്‍ നയിക്കും. വിജയ് ഹസാരെ ട്രോഫിയില്‍ ടീമിനെ നയിച്ച ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് മുംബൈയെ നയിക്കാന്‍ സൂര്യകുമാറിന് അവസരം ലഭിച്ചത്. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാല്‍ ശ്രേയസ് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല. ഐപിഎല്ലിലടക്കം കളിച്ച് പരിചയസമ്പന്നനായ താരമാണ് സൂര്യകുമാര്‍ യാദവ്.

മികച്ച ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ആദിത്യ താരെ, സര്‍ഫറാസ് ഖാന്‍, ധവാല്‍ കുല്‍ക്കര്‍ണി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ മുംബൈയ്‌ക്കൊപ്പമുണ്ട്. 29കാരനായ സൂര്യകുമാര്‍ 72 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 43 ശരാശരിയില്‍ 4818 റണ്‍സും 88 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 36.10 ശരാശരിയില്‍ 2311 റണ്‍സും 138 ടി20യില്‍ നിന്ന് 2620 റണ്‍സും നേടിയിട്ടുണ്ട്.

suryakumaryadav

മുംബൈടീം: സൂര്യകുമാര്‍ യാദവ്, ജയ് ബിസ്റ്റ, ആദിത്യ താരെ, സര്‍ഫറാസ് ഖാന്‍, ജയ്ദീപ് പര്‍ദേശി, സിദ്ദേഷ് ലഡ്ഡ്, ശുഭം രഞ്ജനെ, റൗനൗഖ് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലനി, കൃതിക് ഹംഗെര്‍വാഡി, ദീപക് ഷെട്ടി, ആക്വിബ് ക്വറേഷി, ധ്രുമില്‍ മട്കര്‍.

Story first published: Wednesday, November 6, 2019, 9:08 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+