വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്ക് വില്ലനാകുന്നു; സയീദ് മോദി ബാഡ്മിന്റണിലും സൈന നേവാള്‍ കളിക്കില്ല

ഹൈദരാബാദ്: പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ സയീദ് മോദി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി. വരാനിരിക്കുന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കളിക്കില്ലെന്ന് സൈന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും കളിക്കുന്നില്ലെന്ന് സൈന തീരുമാനിച്ചത്. കരിയറിലെ മോശം ഫോമിലൂടെയാണ് സൈന കടന്നുപോകുന്നത്.

പ്രമുഖ കളിക്കാര്‍ പിന്മാറിയതോടെ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ ആയിരിക്കും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ശ്രദ്ധേയതാരം. ഈ വര്‍ഷം നാല് കിരീടങ്ങള്‍ നേടിയ ലക്ഷ്യ ഇന്ത്യയിലും കിരീടവിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. തായ്‌ലന്‍ഡ് ഓപ്പണില്‍ കിരീടം ചൂടിയ സഖ്യം അടുത്തിടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു.

ഐഎസ്എല്‍; പോരാട്ടത്തിനൊരുങ്ങി ഗോവയും ജംഷേദ്പൂരും, ജയപ്രവചനം ഈ ടീമിന്ഐഎസ്എല്‍; പോരാട്ടത്തിനൊരുങ്ങി ഗോവയും ജംഷേദ്പൂരും, ജയപ്രവചനം ഈ ടീമിന്

Syed Modi International; Saina Nehwal now pulls out of tournament

പടിപടിയായി ലോക റാങ്കിങ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ലക്ഷ്യ ഇന്ത്യയുടെ ഭാവി താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ ലക്ഷ്യ സജീവമായിത്തുടങ്ങിയിട്ടില്ല. വനിതാ വിഭാഗം സിംഗിള്‍സില്‍ മുഗ്ധ അഗ്രേ ആയിരിക്കും ഇന്ത്യന്‍ നിരയിലുണ്ടാവുക. കെ ശ്രീകാന്ത്, സമീര്‍ വര്‍മ, സായ് പ്രണീത് തുടങ്ങിയവരും കളിക്കാനിറങ്ങുന്നുണ്ട്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 1വരെയാണ് ഇത്തവണ മത്സരം നടക്കുന്നത്.

Story first published: Tuesday, November 26, 2019, 11:51 [IST]
Other articles published on Nov 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X