കോട്ടുവായിടല്‍ ഒരു സാധാരണ കാര്യമല്ലേ; ഇതില്‍ ഇത്ര പറയാനെന്തിരിക്കുന്നുവെന്ന് സര്‍ഫറാസ്
ലണ്ടന്‍: ലോകകപ്പിലെ ഇന്ത്യക്കെതിരാ തോല്‍വിക്കുശേഷം പാകിസ്താന്‍ ടീമും ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദും നേരിടുന്ന വിമര്‍ശനങ്ങളേറെയാണ്. ഇന്ത്യക്കെതിരാ മത്സരത്തിനിടെ സര്‍ഫറാസ് അഹ്മദ് കോട്ടുവായിട്ടത് ആരാധകരുടെ പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ മറുപടി പറയുകയാണ് സര്‍ഫറാസ്.
'' കോട്ടുവായിടുക ഒരു സാധാരണ കാര്യമാണ്. ഞാന്‍ വലിയ പാപമൊന്നും ചെയ്തിട്ടില്ല. എന്റെ കോട്ടുവായിടലിലൂടെ ആളുകള്‍ പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യം''- സര്‍ഫറാസ് പറഞ്ഞു.

ഇന്ത്യയോട് നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ മത്സരത്തിനുശേഷമാണ് സര്‍ഫറാസും പാകിസ്താനും ആരാധകരുടെ രോഷത്തിനും പരിഹാസത്തിനും ഇരയായത്. മത്സരത്തില്‍ വിക്കറ്റുകള്‍ സംരക്ഷിക്കേണ്ടതിനുപകരം നിന്ന് കോട്ടുവായിടുന്ന ക്യാപ്റ്റനെ കണ്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുഷിപ്പനെന്ന് വിളിച്ചാണ് ആരാധകര്‍ സര്‍ഫറാസിനെ ട്രോളിയത്. സര്‍ഫാറാസിന്റെ കോട്ടുവാ പാകിസ്താനി ചാനലുകളെല്ലാം കാണിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications