വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈയിലെ അറസ്റ്റ്; വിശദീകരണവുമായി റെയ്‌നയുടെ മാനേജ്‌മെന്റ് ടീം

വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് മുംബൈയില്‍ നിന്നും താരത്തെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് റെയ്‌നയുടെ മാനേജ്‌മെന്റ് ടീം. വീഡിയോ ഷൂട്ടിന് വേണ്ടിയാണ് റെയ്‌ന മുംബൈയിലെത്തിയത്. ഷൂട്ട് കഴിഞ്ഞ് താരം സുഹൃത്തുക്കളുമൊത്ത് പ്രാദേശിക ക്ലബില്‍ പോവുകയായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി.

Suresh Rainas Arrest: Cricketers Management Team Issue Statement

മുംബൈയിലെ കൊവിഡ്-19 ചട്ടങ്ങളെ കുറിച്ച് റെയ്‌നയ്ക്ക് അറിവില്ലായിരുന്നു. ഷൂട്ട് വൈകിയതുകൊണ്ട് പുറത്തുനിന്നും ഭക്ഷണം കഴിക്കാന്‍ സുഹൃത്താണ് റെയ്‌നയെ ക്ഷണിച്ചത്. ക്ഷണം അദ്ദേഹം സ്വീകരിച്ചു. ക്ലബില്‍ സമയം ചിലവഴിക്കവെയാണ് കൊവിഡ്-19 ചട്ടങ്ങളെ കുറിച്ച് അധികൃതര്‍ ഓര്‍മ്മപ്പെടുത്തിയത്. തെറ്റ് തിരിച്ചറിഞ്ഞപക്ഷം റെയ്‌ന നടപടികളുമായി സഹകരിച്ചെന്നും നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രസ്താവനയില്‍ റെയ്‌നയുടെ മാനേജ്‌മെന്റ് അറിയിച്ചു.

Most Read: IND vs AUS: പൃഥ്വി ഓപ്പണറാവേണ്ട! പകരം മറ്റൊരു റോള്‍, എങ്കില്‍ മിന്നും- നിര്‍ദേശവുമായി ബ്രാഡ് ഹോഗ്Most Read: IND vs AUS: പൃഥ്വി ഓപ്പണറാവേണ്ട! പകരം മറ്റൊരു റോള്‍, എങ്കില്‍ മിന്നും- നിര്‍ദേശവുമായി ബ്രാഡ് ഹോഗ്

റെയ്‌ന ഉള്‍പ്പെടെ 34 പേരെയാണ് മുംബൈ പൊലീസ് കൊവിഡ് ചട്ടങ്ങള്‍ പാലിക്കാതെ ഒത്തുകൂടിയതിന് അറസ്റ്റ് ചെയ്തത്. പ്രശസ്ത ഗായകന്‍ ഗുരു രണ്‍ദാവയും റെയ്‌നക്കൊപ്പം അറസ്റ്റിലായിരുന്നു. ഇരുവരെയും പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടു. ഇന്ത്യന്‍ പൊലീസ് നിയമം സെക്ഷന്‍ 188, 269, 34 എന്നിവ പ്രകാരമാണ് റെയ്ന, ഗുരു രണ്‍ദാവ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെയും മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിന് ക്ലബിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Most Read: ഇന്ത്യ 'മുങ്ങുന്ന കപ്പല്‍', ടീം വിടാന്‍ കോലിക്ക് എങ്ങനെ തോന്നി? താനാണെങ്കില്‍ തുടരുമെന്ന് മുന്‍ താരംMost Read: ഇന്ത്യ 'മുങ്ങുന്ന കപ്പല്‍', ടീം വിടാന്‍ കോലിക്ക് എങ്ങനെ തോന്നി? താനാണെങ്കില്‍ തുടരുമെന്ന് മുന്‍ താരം

നേരത്തെ, ഐപിഎല്ലില്‍ നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റത്തെത്തുടര്‍ന്നും സുരേഷ് റെയ്‌ന വിവാദനായകനായി മാറിയിരുന്നു. ഐപിഎല്ലിന് മുന്നോടിയായി ദുബായിലെത്തിയ ശേഷമാണ് താരം സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചെന്നൈ ക്യാംപ് വിട്ടത്. ഐപിഎല്ലിനായി യുഎഇയിലേക്ക് പറക്കും മുന്‍പ് എംഎസ് ധോണിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ചും താരം വാര്‍ത്തകളില്‍ നിറയുകയുണ്ടായി. എന്തായാലും നടക്കാനിരിക്കുന്ന ആഭ്യന്തര സീസണില്‍ ഉത്തര്‍പ്രദേശിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് റെയ്‌ന ഇപ്പോള്‍.

Most Read: ഒരോവറില്‍ 21 റണ്‍സ്, സച്ചിന്റെ മകനെ തല്ലിച്ചതച്ച് സൂര്യകുമാര്‍ യാദവ്! 47 ബോളില്‍ 120 റണ്‍സ്Most Read: ഒരോവറില്‍ 21 റണ്‍സ്, സച്ചിന്റെ മകനെ തല്ലിച്ചതച്ച് സൂര്യകുമാര്‍ യാദവ്! 47 ബോളില്‍ 120 റണ്‍സ്

Story first published: Tuesday, December 22, 2020, 20:00 [IST]
Other articles published on Dec 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X