വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് ഒരേ ദിവസം വിരമിച്ചു? ആ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ട്, റെയ്‌ന പറഞ്ഞത്

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എംഎസ് ധോണിയും സുരേഷ് റെയ്‌നയും ഒരുമിച്ച് പടിയിറങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായാണ് ധോണി പടിയിറങ്ങിയതെങ്കില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായാണ് സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ നിന്ന് വിടപറഞ്ഞത്. 2020 ആഗസ്റ്റ് 15ന് വൈകീട്ട് 7.29നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അധികം വൈകാതെ റെയ്‌നയും തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി.

എന്തുകൊണ്ടാണ് ധോണി വിരമിച്ച അതേ ദിവസം തന്നെ റെയ്‌ന വിരമിച്ചതെന്നതിന്റെ കാരണമായി ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സത്യത്തില്‍ ഇതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്ന് റെയ്‌ന അന്ന് തുറന്നു പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും മനസിലായത്. ഇരുവരും വിരമിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആ കാരണം എന്തെന്ന് റെയ്‌ന പറഞ്ഞത് ഓര്‍ക്കാം.

sureshraina

'ആഗസ്റ്റ് 15ന് വിരമിക്കണമെന്നത് ഞങ്ങള്‍ നേരത്തെ തീരുമാനിച്ച കാര്യമായിരുന്നു. ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴും എന്റേത് മൂന്നുമായിരുന്നു. ഒരുമിച്ച് ചേര്‍ത്താല്‍ 73 ആയി. സ്വാതന്ത്രത്തിന്റെ 73 വര്‍ഷങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കുകയായിരുന്നു. അതിനാല്‍ത്തന്നെ വിരമിക്കാന്‍ ഏറ്റവും നല്ല ദിനം ഇതാണെന്ന് തീരുമാനിക്കുകയായിരുന്നു. ധോണി 2004 ഡിസംബര്‍ 23നാണ് അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. ഞാന്‍ 2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരെയാണ് അരങ്ങേറ്റം നടത്തിയത്. ഏകദേശം ഒരേ സമയത്ത് തുടങ്ങിയവരാണ് ഞങ്ങള്‍ സിഎസ്‌കെയില്‍ ഒരുമിച്ച് കളിച്ചു. ഇപ്പോള്‍ ഒരുമിച്ച് വിരമിച്ച് സിഎസ്‌കെയില്‍ ഒരുമിച്ച് തുടരുന്നു'-വിരമിച്ച പിറ്റേദിവസം റെയ്‌ന നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

മധ്യനിര ബാറ്റ്‌സ്മാനായ റെയ്‌ന 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1605 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഏത് സമയത്തും മൈതാനത്ത് ഊര്‍ജസ്വലതയോടെ കാണുന്ന റെയ്‌നയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ ആദ്യ താരം. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ചുരുക്കം താരങ്ങളിലൊരാളാണ് റെയ്‌ന.

അതേ സമയം ധോണി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. മൂന്ന് ഐസിസി കിരീടം നേടിയിട്ടുള്ള ഏക നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയുമാണ് ധോണി അലമാരയിലെത്തിച്ചത്. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി കുറിച്ച നേട്ടങ്ങള്‍ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുന്നതല്ല.

Story first published: Sunday, August 15, 2021, 16:54 [IST]
Other articles published on Aug 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X