Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍ട്ടിക്കിള്‍ 370; ഇത് ചരിത്രപരമായ നീക്കമെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന; കേന്ദ്രത്തിന് കൈയ്യടി

ദില്ലി: കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് പ്രതികരിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരമായ നീക്കമെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതലോടെ പ്രതികരിക്കുമ്പോഴാണ് ക്രിക്കറ്റ് രംഗത്തുനിന്നും സര്‍ക്കാരിന് കൈയ്യടിയുമായി റെയ്‌ന രംഗത്തെത്തിയത്.

suresh-raina

നേരത്തെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാരെ കാശ്മീരില്‍ നിന്നും മാറ്റിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കളിക്കാരെ മാറ്റിയത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇര്‍ഫാന്‍ പിന്തുണയും നല്‍കിയിരുന്നു. ഭീകരാക്രമണ ഭീഷണിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ഇക്കാര്യം വിശ്വസിക്കുന്നു എന്നാണ് ഇര്‍ഫാന്‍ നേരത്തെ പ്രതികരിച്ചത്.

കാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 50,000ത്തോളം സൈനികരെയാണ് സംസ്ഥാനത്ത് പ്രത്യേകമായി വിന്യസിച്ചിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു. അതേസമയം, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാശ്മീരിനെ സംബന്ധിച്ച സര്‍ക്കാര്‍ നീക്കം ഏതു രീതിയിലാണ് പ്രതിഫലിക്കുകയെന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.

Story first published: Monday, August 5, 2019, 17:27 [IST]
Other articles published on Aug 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+