For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍. പ്രശസ്ത ഗായകന്‍ ഗുരു രണ്‍ദാവയ്‌ക്കൊപ്പമാണ് റെയ്‌ന മുംബൈയില്‍ അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്ഡില്‍ വെച്ചായിരുന്നു ഇരുവരുടെയും അറസ്റ്റ്. ഇരുവരെയും പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. റെയ്ഡില്‍ 34 പേരെയാണ് പൊലീസ് പിടികൂടിയത്. ഇതില്‍ ഏഴു ക്ലബ് അംഗങ്ങളും ഉള്‍പ്പെടും.

Suresh Raina, Guru Randhawa Arrested In Mumbai Club

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡും അറസ്റ്റും. ഗായകന്‍ ഗുരു രണ്‍ദാവയും ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതായി സഹര്‍ പൊലീസ് സ്റ്റേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഉപാധികളോടെ ജാമ്യം നല്‍കി വിട്ടയച്ചു. ഇന്ത്യന്‍ പൊലീസ് നിയമം സെക്ഷന്‍ 188, 269, 34 എന്നിവ പ്രകാരമാണ് റെയ്‌ന, ഗുരു രണ്‍ദാവ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെയും മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിന് ഡ്രാഗണ്‍ഫ്‌ളൈ പബിനെതിരെയും പൊലീസ് കേസെടുത്തു.

ഇതേസമയം, സംഭവത്തില്‍ വിശദീകരണവുമായി റെയ്‌നയുടെ മാനേജ്‌മെന്റ് ടീം വന്നിട്ടുണ്ട്. വീഡിയോ ഷൂട്ടിന് വേണ്ടിയാണ് റെയ്‌ന മുംബൈയിലെത്തിയത്. ഷൂട്ട് കഴിഞ്ഞ് താരം സുഹൃത്തുക്കളുമൊത്ത് പ്രാദേശിക ക്ലബില്‍ പോവുകയായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി. മുംബൈയിലെ കൊവിഡ്-19 ചട്ടങ്ങളെ കുറിച്ച് റെയ്‌നയ്ക്ക് അറിവില്ലായിരുന്നു. ഷൂട്ട് വൈകിയതുകൊണ്ട് പുറത്തുനിന്നും ഭക്ഷണം കഴിക്കാന്‍ സുഹൃത്താണ് റെയ്‌നയെ ക്ഷണിച്ചത്. ക്ഷണം അദ്ദേഹം സ്വീകരിച്ചു. ക്ലബില്‍ സമയം ചിലവഴിക്കവെയാണ് കൊവിഡ്-19 ചട്ടങ്ങളെ കുറിച്ച് അധികൃതര്‍ ഓര്‍മ്മപ്പെടുത്തിയത്. തെറ്റ് തിരിച്ചറിഞ്ഞപക്ഷം റെയ്‌ന നടപടികളുമായി സഹകരിച്ചെന്നും നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രസ്താവനയില്‍ റെയ്‌നയുടെ മാനേജ്‌മെന്റ് അറിയിച്ചു.

Story first published: Tuesday, December 22, 2020, 20:02 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+