വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, എന്നാല്‍ ഇതുവരെ ടെസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടില്ല;ആരൊക്കെയാണവര്‍

മുംബൈ: ക്രിക്കറ്റില്‍ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച നിരവധി താരങ്ങളുണ്ടായിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും മനോഹര രൂപമായി വിലയിരുത്തപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ മികവുകാട്ടിയ താരങ്ങളേറെയുണ്ടെങ്കിലും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന ഐസിസി പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടും ഒരു തവണപോലും ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കാത്ത താരങ്ങളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്ന് പേരെടുത്തപ്പോഴും ഒരു തവണ പോലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ സാധിക്കാതെ പോയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനായ ഫഫ് ഡുപ്ലെസിസ് ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ്. ചുരുങ്ങിയകാലം കൊണ്ട് മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഡുപ്ലെസിസിന് സാധിച്ചു. 2012ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം 65ടെസ്റ്റില്‍നിന്ന് 39.81 ശരാശരിയില്‍ 3901 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചിട്ടില്ല. ഒമ്പത് ടെസ്റ്റും സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുള്ള ഡുപ്ലെസിസിന്റെ മികച്ച റാങ്കിങ് 10 ആണ്.

ഹെര്‍ഷ്വല്‍ ഗിബ്‌സ്

ഹെര്‍ഷ്വല്‍ ഗിബ്‌സ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം ഹെര്‍ഷ്വല്‍ ഗിബ്‌സും ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും കരിയറില്‍ ഒന്നാം സ്ഥാനം നേടാനായിട്ടില്ല. 90 ടെസ്റ്റില്‍നിന്ന് 41.67 ശരാശരിയില്‍ 6167 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 14 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഗിബ്‌സിന്റെ മികച്ച ടെസ്റ്റ് റാങ്കിങ് ആറാണ്.

ജസ്റ്റിന്‍ ലാംഗര്‍

ജസ്റ്റിന്‍ ലാംഗര്‍

നിലവിലെ ഓസ്‌ട്രേലിയന്‍ പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍ ടെസ്റ്റിലെ മികച്ച താരമായിരുന്നു. 2001മുതല്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിലെ സജീവസാന്നിധ്യമായിരുന്ന ലാംഗര്‍ ആഷസിലടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയായും ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടാനായിട്ടില്ല. 105 ടെസ്റ്റില്‍ നിന്ന് 44.74 ശരാശരിയില്‍ 7696 റണ്‍സ് നേടിയിട്ടുള്ള ലാംഗര്‍ക്ക് ഇതുവരെ ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചിട്ടില്ല. 23 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ടെസ്റ്റ് കരിയറില്‍നേടിയിട്ടുള്ള അദ്ദേഹത്തിന്റെ മികച്ച ടെസ്റ്റ് റാങ്കിങ് ആറാണ്.

എന്നെ മികച്ച സ്പിന്നര്‍ ആക്കിയതിന് പിന്നില്‍ അദ്ദേഹം; വെളിപ്പെടുത്തി അശ്വിന്‍

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലെ ഒരാളായ കെവിന്‍ പീറ്റേഴ്‌സണ് ഒരു തവണപോലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനാകാന്‍ സാധിച്ചിട്ടില്ല. മികച്ച സാങ്കേതിക മികവോടെ ബാറ്റുവീശുന്ന പീറ്റേഴ്‌സണ്‍ ആഷസിലടക്കം മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. തന്റെ ആദ്യ ആഷസ് മത്സരത്തില്‍ത്തന്നെ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 473 റണ്‍സാണ് താരം നേടിയത്. 104 ടെസ്റ്റില്‍ നിന്ന് 47.25 ശരാശരിയില്‍ 8181 റണ്‍സാണ് താരം നേടിയത്. 23 സെഞ്ച്വറിയും മൂന്ന് ഡബിള്‍ സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള പീറ്റേഴ്‌സണിന്റെ കരിയറിലെ മികച്ച റാങ്കിങ് മൂന്നാണ്.

മാറ്റങ്ങള്‍ നിരവധി; ടെന്നിസ് പുനരാരംഭിക്കുമ്പോഴുള്ള നിയമങ്ങള്‍ പുറത്തിറക്കി ഐടിഎഫ്

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് ലക്ഷ്മണ്‍ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണെങ്കിലും ഒരിക്കല്‍പോലും ടെസ്റ്റില്‍ ഒന്നാം റാങ്കുകാരനായിട്ടില്ല. 134 ടെസ്റ്റില്‍നിന്ന് 45.97 ശരാശരിയില്‍ 8781 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്.ഇതില്‍ 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2001ല്‍ ഓസ്‌ട്രേലിയക്കെതിരേ തോല്‍വിമുഖത്ത് നിന്ന് 281 റണ്‍സുമായി ഇന്ത്യയെ കരകയറ്റിയത് ലക്ഷ്മണാണ്. ആറാണ് ലക്ഷ്മണിന്റെ കരിയറിലെ മികച്ച ടെസ്റ്റ് റാങ്കിങ്.

സുനില്‍ ഛേത്രിയോട് ആരാധകന്റെ വിചിത്ര ആവശ്യം; ചിരിയടക്കാനാവാതെ ആരാധകര്‍

ഗ്രയിം സ്മിത്ത്

ഗ്രയിം സ്മിത്ത്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയിം സ്മിത്ത് 117 ടെസ്റ്റില്‍ നിന്ന് 47.76 ശരാശരിയില്‍ 9265 റണ്‍സ് നേടിയിട്ടുള്ള താരമാണ്. അഞ്ച് ഇരട്ട സെഞ്ച്വറിയും 27 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ കരിയറില്‍ നേടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ സ്മിത്തിനായിട്ടില്ല. രണ്ടാണ് സ്മിത്തിന്റെ കരിയറിലെ മികച്ച റാങ്കിങ്.

Story first published: Sunday, May 3, 2020, 14:14 [IST]
Other articles published on May 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X